നൂറോളം മുതല കുഞ്ഞുങ്ങൾ അച്ഛൻ മുതലയുടെ പുറത്തേറി സഞ്ചരിക്കുന്ന ചിത്രം വൈറൽ
പ്രകൃതി ചിലപ്പോൾ അപൂർവമായ ചില കാഴ്ചകൾ നമുക്കായി സമ്മാനിക്കും. അത്തരത്തിൽ മനോഹരവും ഹൃദയസ്പർശിയുമായ ഒരു ചിത്രം ഇപ്പോൾ സാമൂഹിക മാധ്യമങ്ങൾ ശ്രദ്ധ നേടുകയാണ്. ഒരു അച്ഛൻ മുതലയുടെ പുറത്തേറി വെള്ളത്തിലൂടെ സഞ്ചരിക്കുന്ന നൂറോളം മുതല കുഞ്ഞുങ്ങളാണ് ഈ ചിത്രത്തിലുള്ളത്.
ഏറെ മനോഹരമായ ഈ കാഴ്ച സമൂഹ മാധ്യമ ഉപഭോക്താക്കളെ തെല്ലൊന്നുമല്ല അത്ഭുതപ്പെടുത്തിയിരിക്കുന്നത്. മനുഷ്യർ മാത്രമല്ല മൃഗങ്ങളും തങ്ങളുടെ കുഞ്ഞുങ്ങളെ ലാളിക്കുന്നതിലും പരിപാലിക്കുന്നതിലും ഒട്ടും പിന്നിലല്ലെന്ന് കാണിക്കുന്നതാണ് ഈ ചിത്രമെന്നാണ് നെറ്റിസൺസ് അഭിപ്രായപ്പെട്ടത്. സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിച്ച് പരിപാലിക്കുന്നതിൽ ഓരോ മൃഗങ്ങളും കൃത്യമായ ഇടപെടലുകൾ നടത്തുന്നുണ്ടെന്ന് കാണിക്കുന്നത് കൂടിയാണ് ഈ ചിത്രമെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു.
Read More: ലോകത്തിൽ ഏറ്റവും കൂടുതൽ കാലം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരന് 12 കോടി രൂപ നഷ്ടപരിഹാരം
A daddy Gharial (Indian freshwater croc) carrying his babies on his back. Photography by Dhritiman Mukherjee.
byu/jyoti_6727 ininterestingasfuck
Watch Video: ഹൃദയം നിലച്ച് പോകുന്ന കാഴ്ച; റോഡിലൂടെ പോകവെ പെട്ടെന്നുണ്ടായ ഭീമൻ കുഴിയിലേക്ക് തലകുത്തി വീണ് ബൈക്ക് യാത്രക്കാരൻ
ഗുരുതരമായി വംശനാശ ഭീഷണി നേരിടുന്ന ഘരിയൽ മുതലയും അവയുടെ കുഞ്ഞുങ്ങളുമാണ് ചിത്രത്തിലുള്ളത്. വന്യജീവി ഫോട്ടോഗ്രാഫറായ മുഖർജി ആഴ്ചകളോളം ഗംഗാനദി തടത്തിൽ കാത്തിരുന്നാണ് ഈ അപൂർവ്വ കാഴ്ച തന്‍റെ ക്യാമറയിൽ പകർത്തിയത്. കുഞ്ഞു മുതലകളുടെ അതിജീവനത്തിൽ അച്ഛൻ മുതലയുടെ പുറത്തിറയുള്ള ഈ യാത്ര ഏറെ അത്യന്താപേക്ഷിതമാണെന്നാണ് വിദഗ്ധർ പറയുന്നത്. കാരണം ശക്തമായ നദി പ്രവാഹങ്ങളിൽ നിന്നും മുതല കുഞ്ഞുങ്ങളെ രക്ഷിക്കുന്നത് ഇത്തരത്തിലുള്ള യാത്രകളിലാണത്രേ.
മറ്റ് മുതലകളിൽ നിന്നും വ്യത്യസ്തമായി ആൺ ഘരിയൽ മുതലകൾ തങ്ങളുടെ കുഞ്ഞുങ്ങളെ വളർത്തുന്നതിൽ സജീവമായ പങ്ക് വഹിക്കുന്നുണ്ട്. കുഞ്ഞുങ്ങളെ ശക്തരായ പോരാളികൾ ആക്കി മാറ്റി അതിജീവിക്കാൻ പഠിപ്പിക്കുന്നത് ആൺ മുതലകളാണ്.വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഘരിയലുകളുടെ എണ്ണം ഇപ്പോൾ 650 ൽ താഴെയാണെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് തന്നെ വിജയകരമായ പ്രജനന കാലവും സംരക്ഷകർക്ക് പ്രത്യാശയും നൽകുന്നതാണ് ഈ കാഴ്ച. ഏറ്റവും കൂടുതൽ ഘരിയലുകൾ കാണപ്പെടുന്ന ചമ്പൽ നദിയിൽ ഇപ്പോഴും ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. അതിനാൽ ഓരോ കുഞ്ഞിന്‍റെയും അതിജീവനം ജീവിവർഗങ്ങളുടെ ഭാവിക്ക് നിർണായകമാണ്.