പ്രവാസി മലയാളി സൗദിയിൽ കുഴഞ്ഞുവീണ് മരിച്ചു
റിയാദ്: ഉംറ നിർവഹിക്കുന്നതിനിടയിൽ കൊല്ലം സ്വദേശി മസ്ജിദുൽ ഹറാമിൽ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കടയ്ക്കൽ വട്ടത്താമര സംബ്രമം എ.കെ മൻസിലിൽ ഖമറുദ്ദീൻ (55) ആണ് മരിച്ചത്. സന്ദർശക വിസയിലുള്ള ഇദ്ദേഹം സൗദിയിലെ അൽ അഹ്സയിൽനിന്നും സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയതായിരുന്നു. ഉംറ കർമങ്ങൾ നിർവഹിച്ചുകഴിഞ്ഞ ഉടനെ മസ്ജിദുൽ ഹറാമിൽ കുഴഞ്ഞുവീഴുകയും തൽക്ഷണം മരിക്കുകയുമായിരുന്നു.
35 വർഷത്തോളം സൗദിയിൽ ജോലി ചെയ്ത ശേഷം പ്രവാസം അവസാനിപ്പിച്ച് മടങ്ങിയതായിരുന്നു. കുറച്ചുനാൾ മുമ്പ് സന്ദർശക വിസയിൽ അൽ അഹ്സ്സയിൽ എത്തിയതാണ്. പരേതരായ അബ്ദുൽ മജീദ്, റാഫിയത്ത് ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷീബ, മക്കൾ: അദ്സന, അംജദ്, സഹോദരങ്ങൾ: മാജിലത്ത്, സലീന, സുൽഫത്ത്. മക്ക കിങ് ഫൈസൽ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി വ്യാഴാഴ്ച പുലർച്ചെ മക്കയിൽ ഖബറടക്കി.
Read Also – ഉംറ നിർവഹിച്ച് മടങ്ങുമ്പോൾ അസുഖബാധിതയായി, ചികിത്സയിലിരുന്ന മലയാളി തീർത്ഥാടക മരിച്ചു