തോണി മറിഞ്ഞു; തിക്കോടിയിൽ നിന്നും മത്സ്യബന്ധനത്തിനു പോയ യുവാവ് മരിച്ചു, രണ്ട് പേർക്ക് പരിക്ക്

കോഴിക്കോട്: തിക്കോടി കോടിക്കൽ കടലിൽ മത്സ്യബന്ധനത്തിനു പോയ തോണി മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. കോടിക്കൽ പുതിയവളപ്പിൽ പാലക്കുളങ്ങര ഷൈജു (42) ആണ് മരിച്ചത്. പരിക്കേറ്റ പീടിക വളപ്പിൽ ദേവദാസൻ, പുതിയ വളപ്പിൽ രവി എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇന്നു പുലർച്ചെ 4 മണിയോടെയാണ് ഇവർ മത്സ്യബന്ധനത്തിനായി പുറംകടലിലേക്ക് പോയത്. ശക്തമായ കാറ്റിലും കോളിലും തോണി മറിയുകയായിരുന്നു.

ഓട്ടോയിലുള്ളത് കൊലയാളിയെന്ന് അറിഞ്ഞത് 2 കിമീ പിന്നിട്ടപ്പോൾ, സാഹസികമായി സ്റ്റേഷനിലേക്ക് വഴിതിരിച്ച് മനോജ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin