ഉംറ നിർവഹിച്ച് മടങ്ങുമ്പോൾ അസുഖബാധിതയായി, ചികിത്സയിലിരുന്ന മലയാളി തീർത്ഥാടക മരിച്ചു
റിയാദ്: ഉംറ നിർവഹിക്കാനെത്തി കർമങ്ങൾക്ക് ശേഷം തിരിച്ചുപോകുമ്പോൾ ജിദ്ദ വിമാനത്താവളത്തിൽ വെച്ച് അസുഖബാധിതയായി ചികിത്സയിലായിരുന്ന മലപ്പുറം ഒതുക്കുങ്ങൽ പൊൻമള പള്ളിയാളി സ്വദേശിനി മണ്ണിൽതൊടി ഖദീജ മരിച്ചു. ഒരു മാസത്തോളം അബ്ഹൂർ കിങ് അബ്ദുല്ല മെഡിക്കൽ സിറ്റിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച്ച രാവിലെയാണ് മരണം. ഭർത്താവ്: എറമു, മക്കൾ: സൈനുദ്ധീൻ ഫൈസി (ജിദ്ദ), മുസ്തഫ മാസ്റ്റർ, ജാഫർ ഹുദവി, അബ്ദുൽ സമദ്, സുബൈദ, റംല, ഉമ്മു കുൽസു, ശമീമ. മരണാനന്തര കർമങ്ങൾക്കും മറ്റു സഹായങ്ങൾക്കും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
Read Also – ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു