സൗദിയിൽ മരിച്ച ആന്ധ്രാ പ്രദേശ് സ്വദേശികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോയി

റിയാദ്: സൗദി തെക്കൻ പ്രവിശ്യയിലെ അബഹയിൽ ഹൃദയാഘാതം മൂലം മരിച്ച ആന്ധ്രാ പ്രദേശ് ചിറ്റൂർ ചന്ദ്രഗിരി സ്വദേശി ഷെയ്ഖ് മുഹമ്മദ് അക്ബറിന്റെയും ജലീഗം അശോകിന്റെയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോയി. മുഹമ്മദ് അക്ബർ അബഹയിലെ ഒരു സ്വകാര്യ കമ്പനിയിൽ ട്രെയ്‌ലർ ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു. ടിക്കറ്റെടുത്തു നാട്ടിൽ പോകാൻ വേണ്ടിയുള്ള തയാറെടുപ്പിനിടെയായിരുന്നു മരണം. 

മുഹമ്മദ് അക്ബറിന്റെ സഹോദരൻ സത്താർ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. അബഹയിൽ നിന്ന് മൃതദേഹം സൗദി എയർലൈൻസ് വിമാനത്തിൽ ബാംഗ്ലൂരിൽ എത്തിച്ചു. മഹാഇലിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന ആന്ധ്രാ പ്രദേശ് ശ്രീരാമുളപ്പള്ളി സ്വദേശി അശോകിന്റെ മൃതദേഹം സൗദി എയർലൈൻസ് വഴി ഹൈദരാബാദിൽ എത്തിച്ചു. നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുന്നതിന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ജീവകാരുണ്യ വിഭാഗം അംഗം ഇബ്രാഹിം പട്ടാമ്പി രംഗത്തുണ്ടായിരുന്നു.

read more: ഹജ്ജ് സീസണിലെ ആരോഗ്യ നിബന്ധനകൾ പരിഷ്കരിച്ചു

By admin