വീട്ടിൽ ഓറഞ്ചുണ്ടോ? പാറ്റകളെ എളുപ്പത്തിൽ പമ്പകടത്താം
മിക്ക വീടുകളിലും സ്ഥിരം സന്ദർശകരാണ് പാറ്റകൾ. എത്രയൊക്കെ ശ്രദ്ധിച്ചാലും പാറ്റ ശല്യം മാറില്ല. ബാത്റൂമിലും അടുക്കളയിലും സ്റ്റോർ റൂമിലുമെല്ലാം ഇവ ഉണ്ടാകും. അധിക പേരും കെമിക്കൽ റിപ്പല്ലന്റുകൾ സ്പ്രേ ചെയ്താണ് പാറ്റയെ തുരത്തുന്നത്. എന്നാൽ അടുക്കളയിൽ ഇത് ഉപയോഗിക്കുന്നതിന് ഒരു പരിധിയുണ്ട്. പാറ്റയെ തുരത്താൻ എപ്പോഴും എവിടെയും ഉപയോഗിക്കാൻ സാധിക്കുന്ന ഒന്ന് വീട്ടിൽ തന്നെയുണ്ട്. എന്താണെന്നല്ലേ? ഓറഞ്ച് തന്നെ. അപ്പോൾ നിങ്ങൾക്ക് സംശയം ഉണ്ടാവാം ഓറഞ്ച് ഉപയോഗിച്ച് എങ്ങനെ പാറ്റയെ തുരത്താൻ സാധിക്കുമെന്ന്. ഓറഞ്ചിന്റെ തോട് ഉപയോഗിച്ച് പാറ്റയെ തുരത്താൻ സാധിക്കും. പാറ്റ വരുന്ന സ്ഥലങ്ങളിൽ ഓറഞ്ച് പൊളിച്ച് അതിന്റെ തോട് ഇട്ടുകൊടുക്കാം. ഓറഞ്ചിൽ സിട്രസ് അടങ്ങിയിട്ടുണ്ട് ഇത് പാറ്റയെ തുരത്താൻ കഴിയുന്ന പ്രകൃതിദത്തമായ റിപ്പല്ലന്റ് ആണ്. തൊലിയായോ, തൊലി ഉണക്കി പൊടിച്ച് പാറ്റ വരുന്ന ഇടങ്ങളിൽ സ്പ്രേ ചെയ്യാനും കഴിയും.
ചെറിയ സ്പേസുകളിലാണ് പൊതുവെ പാറ്റ വന്നുകൂടുന്നത്. അതിനാൽ തന്നെ അത്തരം സ്ഥലങ്ങൾ മനസിലാക്കി വേണം ഓറഞ്ച് പ്രയോഗം നടത്തേണ്ടത്. അതായത് പൊട്ടിയ ഫ്ലോറിന്റെ വിടവ്, ചുമര്, അടുക്കള, ബാത്റൂം, വേസ്റ്റ് ബിൻ, സിങ്കിന്റെ അടിഭാഗം തുടങ്ങിയ സ്ഥലങ്ങളിൽ ഓറഞ്ചിന്റെ തൊലി ഇട്ടുകൊടുക്കാവുന്നതാണ്. ഉപയോഗിക്കാൻ കൂടുതൽ എളുപ്പം ഓറഞ്ച് പൊടിച്ച് വെള്ളത്തിൽ കലർത്തി സ്പ്രേ ചെയ്ത് കൊടുക്കുന്ന രീതിയാണ്. പാറ്റയെ തുരത്താൻ മാത്രമല്ല വേറെയും ഉപയോഗങ്ങളുണ്ട് ഓറഞ്ചിന്.
1. കൊതുകുകൾക്കും ഓറഞ്ചിന്റെ ഗന്ധം പറ്റാത്തതാണ്. അതിനാൽ തന്നെ ഓറഞ്ചിന്റെ തൊലി കൈകളിൽ ഉരച്ചാൽ നേരിന്റെ അംശം തൊലിയിൽ ഉണ്ടായിരിക്കുകയും കൊതുക് കടിക്കുന്ന സാഹചര്യം ഒഴിവാക്കാനും സാധിക്കും.
2. കീടാണുക്കളെ നശിപ്പിക്കുവാനും ബാത്റൂം, സിങ്ക്, ഡ്രോയർ എന്നിവിടങ്ങളിലെ ദുർഗന്ധം അകറ്റി നല്ല ഗന്ധത്തെ പടർത്താനും സാധിക്കും.
3. പാത്രങ്ങളിലെ കറയും അഴുക്കും കളയാനും ഓറഞ്ച് തൊലികൊണ്ട് സാധിക്കും. കൂടാതെ തൊലി വെള്ളത്തിലിട്ട് തിളപ്പിച്ച് അടുക്കളയിൽ വെച്ചാൽ നല്ല ഗന്ധം ഉണ്ടാവുകയും ചെയ്യുന്നു.