കൊച്ചി കലൂരിലെ ലഹരിക്കടത്തു കേസ്; യുവതിയും യുവാക്കൾക്കും10 വർഷം തടവും പിഴയും വിധിച്ച് കോടതി
കൊച്ചി: കൊച്ചി കലൂരിൽ 330 ഗ്രാം എംഡിഎംഎ പിടിച്ച കേസിൽ മൂന്നുപേർക്ക് തടവും പിഴയും ശിക്ഷയും വിധിച്ച് കോടതി. ഒരു യുവതിയടക്കം രണ്ടു പേർക്ക് 10 വർഷം തടവും 1 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ചിങ്ങവനം സ്വദേശിനി സൂസിമോൾ, ചെങ്ങമനാട് സ്വദേശി അമീർ, സുഹൈൽ എന്നിവരെയാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. 2023 ഒക്ടോബറിൽ ആണ് നാലംഗ സംഘത്തെ ലഹരിയുമായി കലൂരിൽ നിന്ന് പിടിച്ചത്. ഹിമാചൽ പ്രദേശിൽ നിന്ന് എംഡിഎംഎ എത്തിച്ചു വിൽക്കാൻ ശ്രമിക്കുമ്പോൾ ആയിരുന്നു എക്സൈസ് ഇവരെ പിടികൂടിയത്. തെളിവുകളുടെ അഭാവത്തിൽ രണ്ടുപേരെ വെറുതെ വിട്ടു.
കുഞ്ഞ് ജനിച്ച ആഘോഷത്തിന് ലഹരി പാർട്ടി, എംഡിഎംഎയും കഞ്ചാവും സിറിഞ്ചും പിടിച്ചെടുത്തു; 4 പേർ പിടിയിൽ