കൊച്ചി: സമൂഹമാധ്യമങ്ങളിൽ സജീവമാണ് നടൻ കൃഷ്ണ കുമാറും കുടുംബവും. അടുത്തിടെ ആയിരുന്നു കൃഷ്ണകുമാറിന്റെ നാല് മക്കളിൽ രണ്ടാമത്തെ മകളായ ദിയ കൃഷ്ണയുടെ വിവാഹം. ഇപ്പോൾ കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് ദിയയുടെയും ഭർത്താവ് അശ്വിന്റെയും കുടുംബം. ഇപ്പോഴിതാ ദിയയുടെ ഗർഭകാല വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് അമ്മ സിന്ധു കൃഷ്ണ. ദിയയുടെയും അശ്വിന്റെയും ഫ്ളാറ്റിൽ വെച്ചാണ് സിന്ധു കൃഷ്ണയുടെ പുതിയ വ്ളോഗ്.
മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് ബുദ്ധിമുട്ടുകളെല്ലാം മാറിത്തുടങ്ങിയതെന്നും അതുവരെ മിക്ക ദിവസങ്ങളിലും കരച്ചിൽ ആയിരുന്നു എന്നും ദിയ മുൻപ് പറഞ്ഞിരുന്നു. മാനസികമായും ശാരീരികമായും കുറേയേറെ മാറ്റങ്ങളായിരുന്നു. അതൊന്നും അഡ്ജസ്റ്റ് ചെയ്യാന് പറ്റിയിരുന്നില്ല. ഇനി പഴയത് പോലെയൊരു ജീവിതം പറ്റില്ലേ എന്നൊക്കെ വിചാരിച്ചിരുന്നു എന്നും ദിയ പറഞ്ഞിരുന്നു.
സെക്കന്റ് ട്രൈമെസ്റ്ററിലേക്ക് എത്തിയപ്പോഴുള്ള മാറ്റങ്ങൾ എങ്ങനെയാണ് മൂഡ് സ്വിങ്സ് ഉണ്ടോ എന്നാണ് ദിയയോട് സിന്ധു കൃഷ്ണ ചോദിക്കുന്നത്. എന്നാൽ രണ്ടാം ട്രൈമസ്റ്റർ ആയതോടെ ആദ്യത്തെ വിഷമങ്ങളെല്ലാം മാറി എന്നാണ് ദിയ മറുപടി നൽകുന്നത്.
”എനിക്ക് ഇപ്പോൾ മൂഡ് സ്വിങ്സ് ഒന്നുമില്ല. ആദ്യത്തെ ട്രൈമെസ്റ്ററിൽ ഉണ്ടായിരുന്നു. ഒന്നിടവിട്ട ദിവസങ്ങളിൽ ഞാൻ കരഞ്ഞുകൊണ്ടേയിരിക്കുമായിരുന്നു. ഇപ്പോൾ ഞാൻ വളരെ നോർമലാണ്. ഇടയ്ക്ക് നടുവേദനയും നടക്കാൻ ഉള്ള കുറച്ച് ബുദ്ധിമുട്ടും പെൽവിക്ക് പെയിനും മാത്രമെ ഇപ്പോഴുള്ളൂ. എന്റെ സ്വഭാവം പഴയതുപോലെയായി. നല്ലതുപോലെ ഭക്ഷണം കഴിക്കുന്നുമുണ്ട്. ഇപ്പോളും നെഞ്ചെരിച്ചിലൊക്കെയുണ്ട്. ആദ്യ ട്രൈമെസ്റ്ററിൽ അത് എങ്ങനെ മാനേജ് ചെയ്യണം എന്ന് എനിക്ക് അറിയില്ലായിരുന്നു. അന്ന് അത് എന്താണെന്നും മനസിലാവുന്നുണ്ടായിരുന്നില്ല. അരമണിക്കൂർ കഴിയുമ്പോൾ അത് താനേ ശരിയാകുമെന്ന് ഇപ്പോൾ എനിക്ക് അറിയാം. അതുകൊണ്ട് ഇപ്പോൾ കാര്യമായ പ്രശ്നങ്ങളില്ല”, ദിയ പറഞ്ഞു.
ട്രോളുകളോട് പ്രതികരിച്ച് സൽമാൻ ഖാൻ: വൈറൽ ചിത്രത്തിന് പിന്നില്‍ സംഭവിച്ചത് ഇതാണ് !
‘ലീവ് നീട്ടിക്കിട്ടിയതിനാൽ ചോറൂണ് കൂടാൻ പറ്റി, ഇനി എമ്പുരാൻ കാണണം’; വീഡിയോയുമായി തേജസും മാളവികയും