നോമ്പ് തുറ സ്പെഷ്യൽ ചെമ്മീൻ പത്തിരി ; റെസിപ്പി
‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വേണ്ട ചേരുവകൾ
- ചെമ്മീൻ 500 ഗ്രാം
- ഗോതമ്പു പൊടി 2 കപ്പ്
- സവാള 4 എണ്ണം
- ക്യാരറ്റ് 1 എണ്ണം
- ഇഞ്ചി വെളുത്തുള്ളി ചതച്ചത് 1 ടേബിൾ സ്പൂൺ
- പച്ചമുളക് 2 എണ്ണം
- മഞ്ഞൾ പൊടി 1/2 ടീസ്പൂൺ
- മല്ലിപൊടി 1 ടേബിൾ സ്പൂൺ
- മീൻ മസാല പൊടി 2 ടേബിൾ സ്പൂൺ
- കറിവേപ്പില ആവിശ്യത്തിന്
- ഉപ്പ് ആവിശ്യത്തിന്
- വെളിച്ചെണ്ണ ആവിശ്യത്തിന്
തയ്യാറുക്കുന്ന വിധം
ചെമ്മീനിൽ 1/4 ടീസ്പൂൺ മഞ്ഞൾ പൊടി, 1ടേബിൾ സ്പൂൺ മീൻ മസാല പൊടി,ഇഞ്ചി വെളുത്തുള്ളി ചതച്ചത്, ആവിശ്യത്തിന് ഉപ്പ് ഇവയൊക്കെ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തു ഇരുപതു മിനിറ്റോളം മാറ്റി വയ്ക്കുക. ശേഷം ഒരു പാനിൽ വെളിച്ചെണ്ണയൊഴിച്ചു കറിവേപ്പിലയും ചേർത്ത് ചെമ്മീൻ വറുത്തെടുക്കുക. പിന്നീട് ഇതേ പാനിൽ സവാള ചെറുതായിട്ട് പച്ച മണം മാറുന്നത് വരെ വഴറ്റുക. ശേഷം പച്ചമുളകും, ചെറുതായി അരിഞ്ഞ ക്യാരറ്റും, പൊടികളൊക്ക ചേർത്ത് നല്ലതുപോലെ വഴറ്റുക. പിന്നീട് ഇതിലേക്ക് വറുത്തുവെച്ച ചെമ്മീൻ ചേർത്ത് 5 മിനിറ്റോളം ചെറുതീയിലിട്ട് അടച്ചു വെയ്ക്കുക. ചെമ്മീൻ മസാല തയ്യാർ.
അടുത്തത് ഗോതമ്പു മാവ് തയ്യാറാക്കാം. ഇതിനായി ഗോതമ്പു മാവ് ആവിശ്യത്തിന് ഉപ്പും വെള്ളവും 1 ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നല്ലതുപോലെ കുഴച്ചെടുക്കുക. പിന്നീട് പൂരിക്ക് പരത്തുന്നത് പോലെ പരത്തുക. ഇതിലേക്ക് മസാല നിറയ്ക്കുക മുകളിൽ പരത്തിയെടുത്ത അടുത്ത പൂരി വച്ചിട്ട് ചെറുതായിട്ട് അറ്റം പ്രെസ്സ് ചെയ്തിട്ട് വെളിച്ചെണ്ണയിലിട്ട് വറുത്തെടുക്കുക. ചെമ്മീൻ പത്തിരി തയ്യാർ.
ഇഫ്താര്‍ സ്പെഷ്യൽ റോസ് മിൽക്ക് പുഡ്ഡിംഗ് തയ്യാറാക്കാം; റെസിപ്പി