ബംഗളൂരു: പ്രണയാഭ്യർഥന നിരസിച്ചതിന്റെ പകയിൽ യുവതിയുടെയും സുഹൃത്തുക്കളുടെയും ഡീപ് ഫേക്ക് ചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. കർണാടകത്തിലെ ബെലഗാവി ജില്ലയിലാണ് സംഭവം.
ബംഗളൂരുവിലെ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന 22കാരനാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. പ്രണയാഭ്യർഥന നിരസിച്ചതിനെത്തുടർന്ന് പെൺകുട്ടിയുടെ ചിത്രങ്ങൾ എഐ സാങ്കേതികത ഉപയോഗിച്ച് മോർഫ് ചെയ്യുകയായിരുന്നു.
ഡീപ് ഫേക്ക് സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് യുവതിയുടെ ചിത്രങ്ങൾ മറ്റ് നഗ്ന ചിത്രങ്ങൾ ഉപയോഗിച്ച് മോർഫ് ചെയ്യുകയും ശേഷം സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി ചിത്രങ്ങൾ പ്രചരിപ്പിക്കുകയുമായിരുന്നു.
പെൺകുട്ടി പരാതിയിൽ സൈബർ ക്രൈം ഉദ്യോഗസ്ഥരാണ് ഇയാളെ അറസ്റ്റ് ചെയ്തത്.