കോട്ടയം : ആലപ്പുഴയിലെ നെല്ല് കർഷകൻ കെ ജി പ്രസാദിനെ പി. അർ.എസ് നൽകി വഞ്ചിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ട പിണറായി സർക്കാരിന് കർഷകർ മാപ്പ് നൽകില്ലെന്ന് കോൺഗ്രസ് അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു.
പി ആർ എസ് കെണി ഒഴിവാക്കി കർഷനിൽ നിന്നും സംഭരിക്കുന്ന നെല്ലിന്റെ വില സർക്കാർ നേരിട്ട് നൽകാൻ തയ്യാറാവണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.
യുഡിഎഫ് കോട്ടയം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു.
കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ മുഖ്യ പ്രസംഗം നടത്തി.
യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, ജില്ലാ സെക്രട്ടറി അസീസ് ബഡായിൽ ,ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, വി.ജെ.ലാലി, തോമസ് കല്ലാടൻ, റ്റി.സി. അരുൺ, പി.എസ്.ജയിംസ്, റ്റി ആർ മദൻലാൽ, തമ്പി ചന്ദ്രൻ, സാജു എം. ഫിലിപ്പ്, ജയിസൺ ജോസഫ്, റഫിക്ക് മണിമല, യൂജിൻ തോമസ്, സിബി കൊല്ലാട്, സി.വി.തോമസുകുട്ടി, കെ.ജി ഹരിദാസ്, ജോയി ചെട്ടിശ്ശേരി, പി എൻ. നൗഷാദ്, പ്രകാശ് പുളിക്കൻ, പി.എസ്.സലിം, പി എസ് ഉണ്ണി, അസിസ് കുമാരനല്ലൂർ, ഫറുക്ക് പാലംപറമ്പിൽ , തുടങ്ങിയവർ പ്രസംഗിച്ചു.