ഹൈദരാബാദ്‌: തെലങ്കാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ്‌ പടിവാതിൽക്കൽ എത്തിനിൽക്കെ കോൺഗ്രസ് നേതാവ് പൽവൈ ശ്രവന്തി പാർട്ടിയിൽ നിന്ന് രാജിവെച്ച് ബിആർഎസിൽ ചേർന്നു. പാർട്ടി തനിക്ക് അർഹമായ മുൻഗണന നൽകിയിട്ടില്ലെന്ന് തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടിപിസിസി) വക്താവ് ശ്രവന്തി പറഞ്ഞു.
കോൺഗ്രസ് പാർലമെന്ററി പാർട്ടി (സിപിപി) അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച കത്തിൽ പാർട്ടി ദല്ലാളന്മാരുടെ കൈയിലാണെന്ന് ശ്രവന്തി പരാമർശിച്ചു. ‘ഈ തിരഞ്ഞെടുപ്പ് എല്ലാവർക്കും നിർണായകമായ തിരഞ്ഞെടുപ്പാണ്. ആരുടെയെങ്കിലും മകളോ ഭാര്യമാരോ അല്ല, സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്ന സ്‌ത്രീകളുടെ ശക്തമായ ഒരു നിര എല്ലാ പാർട്ടികൾക്കും വളരെ പ്രധാനമാണ്.
ബിആര്‍എസില്‍ എന്റെ കഴിവും പ്രാപ്‌തിയും പരമാവധി പരിഗണിക്കപ്പെടുമെന്നാണ് എന്റെ വിശ്വാസം. ഈ തീരുമാനം എന്റെ ജീവിതത്തില്‍ ഏറ്റവും വലിയ വഴിത്തിരിവായിരിക്കും’- ശ്രാവന്തി പറഞ്ഞു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *