കയ്യിൽ ഒരു കിലോയിലധികം കഞ്ചാവ് ശേഖരം, അഞ്ചലിൽ കുലിസം ബീവിയെ പിടികൂടി എക്സൈസ്
കൊല്ലം: അഞ്ചലിൽ ഒരു കിലോഗ്രാമിലധികം കഞ്ചാവുമായി അലയമൺ സ്വദേശിനി കുലിസം ബീവി എക്‌സൈസിന്റെ പിടിയിലായി. അഞ്ചൽ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ മോനി രാജേഷ്.ആർ.വി യുടെ നേതൃത്വത്തിലാണ് കേസ് കണ്ടെടുത്തത്. എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) ഷിബു പാപ്പച്ചൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) പ്രദീപ്കുമാർ.ബി, പ്രിവന്റീവ് ഓഫീസർ അഭിലാഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഗിരീഷ് കുമാർ, ഷിബിൻ അസീസ്, അനന്തു, വനിത സിവിൽ എക്‌സൈസ് ഓഫീസർമാരായ ദീപ, മഹേശ്വരി, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ കണ്ണൻ സിഎൽ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
കൊല്ലത്ത് മയക്കുമരുന്ന് ഗുളികകൾ കൈവശം വച്ചയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. കൊല്ലം മുണ്ടയ്ക്കൽ സ്വദേശി രാജീവ്(39 വയസ്) ആണ് 27.184 ഗ്രാം നൈട്രാസെപാം ഗുളികകൾ, 380 എണ്ണം ടൈഡോൾ ടാബ്‌ലറ്റുകൾ എന്നിവയുമായി അറസ്റ്റിലായത്. കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പി.ശങ്കറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) എ.ഷഹാലുദീൻ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ജ്യോതി , അനീഷ്, നാസർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ആസിഫ് അഹമ്മദ്, ഗോകുൽ ഗോപൻ, സാലിം.എസ്, വനിത സിവിൽ എക്‌സൈസ് ഓഫീസർ രാജി, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ വിശ്വനാഥൻ എന്നിവർ ഉണ്ടായിരുന്നു.