’15 ലക്ഷം നൽകണം, ജോർജിയ, ബൾഗേറിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് വമ്പൻ തൊഴിൽ വിസ റെഡി’, തട്ടിപ്പിൽ അറസ്റ്റ്

തൃശൂർ: യൂറോപ്യൻ രാജ്യങ്ങളിലേക്ക് വിസ നൽകാമെന്ന് പറഞ്ഞ് വിവിധ ആളുകളിൽ നിന്നും 15 ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ കേച്ചേരി സ്വദേശി ഉൾപ്പെടെ രണ്ടുപേരെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. റനെല്ലൂർ പുത്തൻപീടികയിൽ യൂസഫലി (50) , മാടക്കത്തറ സൂര്യനഗറിൽ രായ്മരക്കാർ വീട്ടിൽ ഷമീർ സോനു (39) എന്നിവരാണ് അറസ്റ്റിലായത്. യൂറോപ്പ്യൻ രാജ്യങ്ങളായ ജോർജിയ, ബൾഗേറിയ, റഷ്യ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്യുകയും വലിയ തുക വിവിധ ആളുകളിൽനിന്ന് പിരിച്ചെടുക്കുകയും ചെയ്തിരുന്നു. 

ചിലർക്ക് വിസിറ്റ് വിസ മാത്രം അനുവദിക്കുകയും ചെയ്തു.വിസക്ക് പണം നൽകി  കബളിപ്പിക്കപ്പെട്ട എറണാകുളം കൈപ്പത്തൂർ സ്വദേശി ദീപകിന്റെ പരാതി പ്രകാരമാണ് പൊലീസ്നടത്തി പ്രതികളെ  അറസ്റ്റ് ചെയ്തത്. യൂറോപ്പ് രാജ്യങ്ങളിലേക്ക് ആളുകളെ കയറ്റുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ ഇവർക്ക് പിന്നിൽ വൻ ഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും തുടർ അന്വേഷണം നടന്നുവരികയാണെന്നും കുന്നംകുളം എസ് എച്ച് ഒ യു കെ ഷാജഹാൻ അറിയിച്ചു.

മുണ്ടിയാടി പാലത്തിന് താഴെ തോട്ടിൽ തലയോട്ടി; പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി, ഫോറൻസിക് പരിശോധനയ്ക്കയച്ചു

 ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin