‘ഖിയാം’ പ്രാർത്ഥനകൾക്കായി ഗ്രാൻഡ് മോസ്‌ക് ഒരുങ്ങി; രാത്രി നമസ്കാരത്തിന് ആയിരക്കണക്കിന് പേർ പങ്കെടുക്കും

കുവൈത്ത് സിറ്റി: വിശ്വാസികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം. റമദാൻ മാസത്തിലെ അവസാന 10 ദിവസങ്ങൾ ആരംഭിച്ചതോടെ, ഈ അനുഗ്രഹീത രാത്രികളിൽ രാത്രി നമസ്കാരം (ഖിയാം) നിർവഹിക്കുന്ന ആയിരക്കണക്കിന് വിശ്വാസികൾക്കുള്ള എല്ലാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്. അവസാന 10 രാത്രികളിലെ അതിഥികളെ സ്വാഗതം ചെയ്യാൻ ഗ്രാൻഡ് മോസ്‌ക് ഭരണകൂടം പൂർണ്ണമായും തയ്യാറാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

Read Also – കുവൈത്തിൽ വ്യാപക സുരക്ഷാ പരിശോധന; 8,851 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി

20-ാം രാത്രിയിൽ ഒമർ അൽ ദംഖിയും അബ്ദുൾറഹ്മാൻ അൽ ഷുവൈയും പ്രാർത്ഥനകൾക്ക് നേതൃത്വം നൽകുമെന്നും ഡോ. ഈസ അൽ-ദാഫിരി ആത്മീയ പ്രഭാഷണം നടത്തുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ഈ അനുഗ്രഹീത രാത്രികളുടെ പവിത്രത പ്രതിഫലിപ്പിക്കുന്ന ആത്മീയവും മതപരവുമായ അന്തരീക്ഷം ഉറപ്പാക്കാൻ ഗ്രാൻഡ് മോസ്‌ക് വിപുലമായ തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്. ആരാധന സുഗമമായും സുരക്ഷിതമായും നിർവഹിക്കുന്നത് ഉറപ്പാക്കാൻ മന്ത്രാലയത്തിന് സമഗ്രമായ പദ്ധതിയുണ്ടെന്ന് വൃത്തങ്ങൾ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin