എന്നാലും അതെങ്ങനെ?; ഇന്‍ഡിഗോ ഫ്ലൈറ്റിൽ എത്തിയത് പാകിസ്ഥാൻകാരനായ സംരംഭകന്‍, ഞെട്ടിയത് മുംബൈ എയർപോർട്ട് അധികൃതർ

ന്‍ഡിഗോ ഫ്ലൈറ്റില്‍ ഇന്ത്യയിലെത്തിയെന്ന പാകിസ്ഥാന്‍കാരനായ സംരംഭകന്‍റെ വെളിപ്പെടുത്തത്തലില്‍ അമ്പരപ്പ് മുംബൈ എയര്‍പോര്‍ട്ട് അധികൃതര്‍ക്ക്. സുരക്ഷാ ഭീഷണിയും ചരിത്രപരമായ കാരണങ്ങളും കൊണ്ട് ഒരു പാകിസ്ഥാന്‍ പൌരന് ഇന്ത്യയിലേക്ക് വിസ കിട്ടുകയെന്നാല്‍ ഏറെ പാടുള്ള കാര്യമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ടൂറിസം പദ്ധതികൾ ഇല്ലാത്തതിനാല്‍ അത്തരത്തിലൊരു വിസ ഉറപ്പിക്കാനും ബുദ്ധിമുട്ടാണ്. ഇത്രയെറെ പ്രശ്നങ്ങളുള്ളപ്പോൾ എങ്ങനെയാണ് ഒരു പാകിസ്ഥാന്‍ പൌരന് ഇന്ത്യയിലേക്ക് വിസ ലഭിച്ചതെന്നതാണ് ഇന്ത്യന്‍ അധികൃതരെ അമ്പരപ്പിച്ചത്. 

എന്നാല്‍, നിയമപരമായി തന്നെയാണ് വഖാസ് ഹസ്സന്‍ എന്ന പാകിസ്ഥാന്‍ പൌരന്‍ ഇന്ത്യയിലെത്തിയത്. അതിനായി അദ്ദേഹം ചെയ്തതാകട്ടെ സിംഗപ്പൂരില്‍ നിന്നും സൌദി അറേബ്യയിലേക്കുള്ള ഇന്‍ഡിഗോ ഫ്ലൈറ്റ് ബുക്ക് ചെയ്തു. ഈ ഫ്ലൈറ്റ് യാത്രമദ്ധ്യേ മുംബൈ വിമാനത്താവളത്തില്‍ ആറ് മണിക്കൂര്‍ വിശ്രമിക്കുന്നതായിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പാകിസ്ഥാന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് കണക്റ്റഡ് ഫ്ലൈറ്റുകളിൽ കയറിയാല്‍  ഏങ്ങനെ ഇന്ത്യയിൽ ഇറങ്ങാമെന്ന് അദ്ദേഹം വിശദീകരിച്ചു. എന്നാല്‍, വിമാനത്തിന്‍റെ ലേഓവർ സമയത്ത് പാക് പൌരന്മാര്‍ക്ക് ഇന്ത്യന്‍ മണ്ണില്‍ ഇറങ്ങാന്‍ അനുവാദം ഉണ്ടായിരിക്കില്ല. 

Watch Video: തണുത്തുറയുന്ന ആർട്ടിക്ക് സമുദ്രത്തിലൂടെ ധ്രുവക്കരടിയുടെ ഒമ്പത് ദിവസം നീണ്ട മാരത്തോൺ നീന്തൽ; വീഡിയോ വൈറൽ

 
 
 

 
 
 
 
 

 
 

 
 
 

 
 

A post shared by WAQAS HASSAN (@waqashassn)

Watch Video:  ‘പുരുഷന്മാർക്ക് എല്ലാ ആഴ്ചയും രണ്ട് കുപ്പി മദ്യം സൗജന്യമായി നൽകൂ’; നിയമസഭയില്‍ ആവശ്യപ്പെട്ട് കർണ്ണാടക എംഎല്‍എ

‘ഇത്തവണ ഞാന്‍ സിംഗപൂരില്‍ നിന്നും സൌദി അറേബ്യയിലേക്കാണ് പറഞ്ഞത്. ഇപ്പോൾ ഞാന്‍ മുംബൈയിലാണ്’, മുംബൈ എയര്‍പോര്‍ട്ടിലൂടെ നടന്ന് കൊണ്ട് ഹസ്സന്‍ തന്‍റെ ഇന്‍സ്റ്റാഗ്രാം വീഡിയോയില്‍ പറഞ്ഞു. ‘എഐ ഫോർ ഓൾ’ എന്ന സ്റ്റാര്‍ട്ടപ്പ് സംരംഭകനാണ് വഖാസ് ഹസ്സന്‍. മുംബൈയിലെ ലോകപ്രശസ്തമായ സ്നാക്സായ വടാപ്പാവ് രുചിച്ച് കൊണ്ട് ചില മാസികളും മറ്റും വാങ്ങി മുംബൈ എയർപോര്‍ട്ടിന്‍റെ ലോഞ്ചില്‍ വിശ്രമിച്ച് അദ്ദേഹം മുംബൈയിലുള്ള സമയം ചെലവഴിച്ചു. ഒപ്പം, ,വളരെ രസകരമായ അനുഭവം, എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിംഗപൂരില്‍ നിന്നും സൌദി അറേബ്യയിലേക്ക്, അതായത്, കിഴക്ക് നിന്നും പടിഞ്ഞാറോട്ട് പോകുന്ന ഇന്ത്യന്‍ വിമാനങ്ങൾ യാത്രക്കാര്‍ക്ക് കൂടുതല്‍ സൌകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിനാലാണ് ഇത്തവണത്തെ യാത്രയ്ക്ക് മുംബൈയില്‍ ലേഓവറുള്ള ഒരു ഇന്ത്യന്‍ വിമാനക്കമ്പനി തെരഞ്ഞെടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു. ഇത്തരത്തില്‍ നിയമപരമായ ഫ്ലൈറ്റുകളുള്ള വിവരം കൂടുതല്‍ പേര്‍ക്ക് അറിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

15 വര്‍ഷമായി താന്‍ വിമാനയാത്ര ചെയ്യുന്നെന്നും ഇത്തരമൊരു കാര്യ ആരം തന്നോട് ഇതുവരെ പറഞ്ഞിരുന്നില്ലെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു. താന്‍ മുംബൈയിലെ വിമാനത്താവള അധികൃതര്‍ക്ക് പാസ്പോര്‍ട്ട് നല്‍കിയപ്പോൾ അവര്‍ അത്ഭുതപ്പെട്ടു. ആരും ഇത്തരത്തില്‍ ചെയ്യാറില്ലെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞതായും അദ്ദേഹം കൂട്ടിചേര്‍ത്തു. വീഡിയോ വളരെ വേഗം വൈറലായി. ‘പാകിസ്ഥാനികൾക്ക് ഇന്ത്യയിലേക്കും തിരിച്ചും വിസ അനുവദിക്കണം. ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു. നമ്മളാരും നല്ലവരോ മോശപ്പെട്ടവരോ അല്ല. നങ്ങളെല്ലാവരും ചാരനിറമുള്ളവരാണ്. ഞാന്‍ നിങ്ങളുടെ രാജ്യത്തെയും സംസ്കാരത്തെയും ബഹുമാനിക്കുന്നു. എന്‍റെ ഭരണകൂടത്തോട് ഇരുവശത്തേക്കും വിസ അനുവദിക്കാന്‍ ഞാന്‍ അപേക്ഷിക്കുന്നു.’ ഒരു ഇന്ത്യക്കാരന്‍ വീഡിയോയ്ക്ക് താഴെ കുറിച്ചു. 

Read More: ‘ഞാനടയ്ക്കുന്ന നികുതി അവന്‍റെ രണ്ട് മക്കളുടെ വാര്‍ഷിക ശമ്പളത്തിനും മുകളിൽ’; ബന്ധുവിനുള്ള ഡോക്ടറുടെ മറുപടി വൈറൽ

By admin