ടിക് ടോക് കളിപ്പാട്ട ചലഞ്ച് അതിരുകടന്നു, മുഖവും നെഞ്ചും പൊള്ളി ഏഴ് വയസുകാരി കോമയില്‍
മിസോറിയിലെ ഫെസ്റ്റസില്‍ നിന്നുള്ള ഏഴ് വായസുകാരിക്ക് ടിക്ക് ടോക്ക് ചലഞ്ചിനിടെ ഗുരുതരമായി പോള്ളലേറ്റ് കോമയിലായി. കുട്ടിക്ക് മൂന്നാം ഡിഗ്രി പോള്ളലാണ് ഏറ്റതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ജനപ്രിയ സ്ക്വിഷ് കളിപ്പാട്ടമായ നീഡോ ക്യൂബ് മുഖത്തിന് സമീപത്ത് വച്ച് പൊട്ടിത്തെറിച്ചാണ് കുട്ടിക്ക് ഗുരുതരമായ പൊള്ളലേറ്റതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. കളിപ്പാട്ടം ഫ്രീസ് ചെയ്ത് മൈക്രോവേവ് ചെയ്യുന്നതിലൂടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഒരു ചലഞ്ച് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ആളുകൾ വൈറല്‍ ചലഞ്ച് ചെയ്ത് നീഡോ ക്യൂബുകളുടെ ആകൃതി മാറ്റുന്ന തരം ചലഞ്ചുകൾ ഏഴ് വയസുകാരി സ്കാര്‍ലറ്റ് സെല്‍ബി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ കണ്ടിരുന്നു. ഈ ചലഞ്ച് ചെയ്യുന്നതിനായി സ്കാര്‍ലറ്റും തന്റെ നീഡോ ക്യൂബ് മൈക്രോവേവ് ഓവനില്‍ വച്ചിരുന്നു. എന്നാല്‍, പുറത്തെടുത്ത കളിപ്പാട്ടം സ്കാർലറ്റ് മുഖത്തിന് നേരം പിടിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. കുട്ടിയുടെ നെഞ്ചത്തും മുഖത്തും ഗുരുതരമായി പോള്ളലേറ്റു.
Watch Video: ടേക്ക് ഓഫിന് പിന്നാലെ ആടിയുലഞ്ഞ് വിമാനത്തിലെ സീറ്റുകൾ; ക്ഷമാപണം നടത്തി എയർലൈന്‍, വീഡിയോ
മകളുടെ നിലവിളി കേട്ട് ജോഷ് സെല്‍ബി എത്തുമ്പോൾ നെഞ്ചിലും മുഖത്തും പറ്റിപ്പിടിച്ച പ്ലാസ്റ്റിക്കുകൾ കത്തുകയായിരുന്നു. ‘അവളുടെ നിലവിളി പെട്ടെന്നായിരുന്നു. അത് രക്തം മരവിക്കും പോലെ തോന്നി.’ അദ്ദേഹം സംഭവം വിവരിക്കവെ പറഞ്ഞു. മകളുടെ വസ്ത്രത്തിലും ശരീരത്തിലും പറ്റിപ്പിടിച്ചിരുന്ന് കത്തിയ പ്ലാസ്റ്റിക്ക് ഉടന്‍ തന്നെ നീക്കിയ അദ്ദേഹം മകളുമായി പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തി. വായ്ക്ക് സമീപമേറ്റ പൊള്ളലുകൾ അപകടകരമായ ശ്വാസനാള വീക്കത്തിന് കാരണമാകുമെന്നതിനാല്‍ ഡോക്ടർമാര്‍ കുട്ടിയെ മെഡിക്കല്‍ കോമയിലാക്കുകയായിരുന്നുനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്കാര്‍ലറ്റ് സെല്‍ബിയുടെ മുഖത്തെ പൊള്ളിയ പാടുകൾ പോകാന്‍ 12 വയസുവരെ കാത്തിരിക്കണമെന്നും ഡോക്ടർമാര്‍ പറഞ്ഞു.
Watch Video: ‘അവിടെ നിൽകൂ, ഇവിടെ ജീവിതം ദുരിതം’; കാനഡയിലേക്ക് വരാനുള്ള തീരുമാനം തെറ്റായിരുന്നെന്ന് യുവാവ്; കുറിപ്പ് വൈറൽ