ടേക്ക് ഓഫിന് പിന്നാലെ ആടിയുലഞ്ഞ് വിമാനത്തിലെ സീറ്റുകൾ; ക്ഷമാപണം നടത്തി എയർലൈന്‍, വീഡിയോ
ദില്ലിയില്‍ നിന്നും ലക്നോയിലേക്ക് പറന്നുയർന്നതിന് പിന്നാലെ വിമാനത്തിലെ യാത്രക്കാര്‍ ഭയന്നു. ചെറിയ തോതില്‍ അറ്റാക്ക് വന്നോയെന്ന് പോലും ചിലര്‍ സംശയിച്ചു. വിമാനം പറന്ന് പൊങ്ങിയതിന് പിന്നാലെ സീറ്റുകൾ മുന്നോട്ടും പിന്നോട്ടും ആടിയുലഞ്ഞതാണ് യാത്രക്കാരെ പരിഭ്രാന്തരാക്കിയത്. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി. ഒരു സീറ്റ് പോലും നേരെ ചൊവ്വ ഇല്ലാത്ത വിമാനങ്ങളെ കുറിച്ച് കാഴ്ചക്കാര്‍ പരാതിയുമായി പിന്നാലെ എത്തി. ഇതോടെ സംഭവിച്ച കാര്യങ്ങളില്‍ ക്ഷമാപണവുമായി ഇന്‍ഡിഗോ എയര്‍ ലൈനും രംഗത്തെത്തി.
‘ആദ്യമായി അത് സംഭവിച്ചപ്പോൾ, ഭയാനകമായ ഒരു വികാരമായിരുന്നു. ഇതുപോലൊന്ന് ഒരിക്കലും അനുഭവിച്ചിട്ടില്ല. സീറ്റുകൾ അക്ഷരാർത്ഥത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ചലിക്കുകയായിരുന്നു.’ വീഡിയോ പങ്കുവച്ച് കൊണ്ട് ദക്ഷ് സേതി എഴുതി. സീറ്റുകൾ മുന്നോട്ടും പിന്നോട്ടും അക്ഷരാര്‍ത്ഥത്തില്‍ ഇളകുകയായിരുന്നു. വിമാനത്തിലെ ക്രൂ അംഗം തങ്ങളുടെ സീറ്റ് പിന്നിലെ സീറ്റിലേക്ക് മാറ്റിത്തന്നു. പിന്നീടാണ് അത് എന്ത് മാത്രം വലിയ പ്രശ്നമാണെന്ന് മനസിലായത്. അവര്‍ മെന്‍ഡനന്‍സ് ടീമുമായി ബന്ധപ്പെടുകയും ലാന്‍റിംഗിന് ശേഷം പരിശോധിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇത് ഒരു ഗുരുതരമായ ഇടപെടലായി തോന്നില്ലായിരിക്കാം. പക്ഷേ, ആരോഗ്യ പ്രശ്നമുള്ള ഒരു വൃദ്ധനുള്ള വിമാനത്തിൽ അത്തരമൊരു സീറ്റിൽ ഇരിക്കാന്‍ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും സേതു തന്‍റെ കുറിപ്പില്‍ പറഞ്ഞു.
Watch Video: ചൈനീസ് നിയന്ത്രണത്തിലുള്ള വ്യാജ കോൾ സെന്‍റര്‍ കൊള്ളയടിച്ച് നൂറുകണക്കിന് പാകിസ്ഥാനികൾ; വീഡിയോ വൈറൽ
വീഡിയോയില്‍, ടേക്ഓഫിന് ശേഷം പറന്നുയർന്ന വിമാനത്തില്‍ മൂന്ന് പേര്‍ ഇരുന്ന ഒരു കൂട്ടം സീറ്റുകൾ പിന്നിലേക്ക് ആയുന്നത് കാണാം. യാത്രക്കാര്‍ എഴുന്നേറ്റതിന് ശേഷം സീറ്റ് പിന്നിലേക്ക് വലിക്കുമ്പോൾ അതിന്‍റെ മുന്നിലെ സ്ക്രീകൾ ഘടിപ്പിച്ചിരുന്നില്ലെന്ന് വ്യക്തമാകും. അതായത് സീറ്റിന്‍റെ പിന്നിലെ സ്ക്രൂകളുടെ ബലത്തിലാണ് സീറ്റ് നില്‍ക്കുന്നതെന്ന് വ്യക്തം. വീഡിയോ വൈറലായതിന് പിന്നാലെ വിമാന മെന്‍ർനന്‍സ് ടീമുകൾക്കെതിരെ രൂക്ഷമായ വിമർശനമാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ ഉന്നയിച്ചത്. പ്രശ്നം ഞങ്ങളെ അറിയിച്ചതിന് നന്ദിയെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍ മറുപടി നല്‍കി. സീറ്റുകൾക്ക് ലോക്കിംഗ് സംവിധാനം ഉണ്ടെന്നും അതിനാൽ ഇതൊരു അസാധാരണ സംവിധാനമാണെന്നും എയര്‍ലൈന്‍ മറുപടിക്കുറിപ്പില്‍ പറഞ്ഞു. ഒപ്പം സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച എയര്‍ലൈന്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അറിയിച്ചു.
Read More: ‘ദിവസം ഒരെണ്ണത്തിനെ വച്ചെങ്കിലും കാണും’; സ്ഥിരമായി അന്യഗ്രഹ വാഹനങ്ങൾ കാണുന്ന സ്ഥലം, വീഡിയോ