റാഗിയും ഉലുവയും കൊണ്ടൊരു ഹെൽത്തി റെസിപ്പി
‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വേണ്ട ചേരുവകൾ
- · റാഗി അര കപ്പ്
- · ഉലുവ 3 ടേബിൾ സ്പൂൺ
- · നെയ്യ് 1 ടീസ്പൂൺ
- · നാളികേര പാൽ 1 കപ്പ്
- · ശർക്കര പാനി 1 കപ്പ്
- · വെള്ളം ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉലുവ നന്നായി കഴുകിയ ശേഷം ഒരു കപ്പ് വെള്ളം ഒഴിച്ച് 8 മണിക്കൂർ കുതർത്തി എടുക്കണം. റാഗി നന്നായി കഴുകിയ ശേഷം അര മണിക്കൂർ വെള്ളത്തിലിട്ടു കുതർത്തി എടുക്കണം .അര മുറി നാളികേരം ചിരകിയതിൽ മുക്കാൽ കപ്പ് വെള്ളം ചേർത്ത് നന്നായി പിഴിഞ്ഞ് നാളികേര പാല് എടുത്തു വക്കുക .ശേഷം ഒരു കുക്കറിൽ ഉലുവയും ഉലുവ കുതിർത്ത വെള്ളവും ചേർത്ത് രണ്ടു വിസിൽ വരുന്ന വരെ വേവിക്കുക .ശേഷം കുക്കറിലെ മുഴുവൻ പ്രഷറും പോകുന്ന വരെ മാറ്റിവെക്കുക .ഇനി റാഗി കുതിർത്ത വെള്ളം കളഞ്ഞു എടുക്കുക .ഒരു മിക്സി ജാറിലേക്കു കുതിർത്ത റാഗിയും ആവശ്യത്തിന് വെള്ളവും ഒഴിച്ച് നന്നായി അടിച്ചെടുക്കുക.
അടിച്ചെടുത്ത റാഗി അരിച്ചെടുക്കുക .ശേഷം റാഗി വീണ്ടും വെള്ളം ചേർത്ത് ഒന്ന് കൂടി അടിച്ചു അരിച്ചെടുക്കുക .ഇനി ഒരു പാനിലേക്കു റാഗി അരിച്ചെടുത്തത് ഒഴിച്ച് വേവിക്കാൻ വെക്കാം .റാഗി വെന്തു വെള്ളം വറ്റുമ്പോൾ വേവിച്ചെടുത്ത ഉലുവ കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക .റാഗിയും ഉലുവയും നന്നായി യോജിച്ചു വന്നാൽ കുറച്ചു ശർക്കര പാനി ചേർത്ത് നന്നായി യോജിപ്പിക്കുക(നേരിയ മധുരം മതി )ശേഷം ഇതിലേക്ക് നാളികേര പാല് കൂടി ചേർത്ത് മിക്സ് ചെയ്യുക .ശേഷം ഒരു ടീസ്പൂൺ നെയ്യും കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക.