കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്തുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ് ച‍ർച്ച നടത്തി

തിരുവനന്തപുരം: കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തുമായി സംസ്ഥാന ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ച‍ർച്ച നടത്തി. സംസ്ഥാനത്തെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ച‍ർച്ച ചെയ്യുന്നതിനായിരുന്നു കൂടിക്കാഴ്ച. കേരളത്തിന്റെ ടൂറിസം വികസനത്തിൽ കേന്ദ്രത്തിന്റെ പിന്തുണ അഭ്യർത്ഥിച്ചതായി മന്ത്രി പി.എ മുഹമ്മദ് റിയാസ് സോഷ്യൽ മീഡിയയിൽ കുറിച്ചു.  കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപിയും ചർച്ചയിൽ സന്നിഹിതനായിരുന്നു. 

കേരളത്തിലെ ബീച്ച് ടൂറിസത്തിന്റെ വികാസത്തിന് കോസ്റ്റൽ റെഗുലേഷൻ സോൺ നിയമ ഇളവുകളും, വെൽനസ് ടൂറിസത്തിന് സ്പെഷ്യൽ പാക്കേജും സംസ്ഥാനം കൂടിക്കാഴ്ചയിൽ കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കേരളത്തിലേക്ക് കൂടുതൽ വിദേശ സഞ്ചാരികൾ വരുന്ന അറബ് രാജ്യങ്ങളിലെ ടൂറിസം ട്രാവൽ മാർട്ടിൽ ഇന്ത്യ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. കേരളത്തിലെ ടൂറിസം വികസനത്തിന്റെ വേഗത വർദ്ധിപ്പിക്കാൻ ഈ കൂടിക്കാഴ്ച്ച സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. വകുപ്പിലെ ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin