ഷാർജയിൽ പ്ലാസ്റ്റിക് ഉൾപ്പടെ സൂക്ഷിച്ചിരുന്ന ആക്രി ഗോഡൗണിൽ തീപിടുത്തം, ആളപായമില്ല
ഷാർജ: ഷാർജ വ്യാവസായിക മേഖലയിലെ 10ൽ പ്രവർത്തിക്കുന്ന ആക്രി ഗോഡൗണിന് തീപിടിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. വിവരമറിഞ്ഞയുടൻ തന്നെ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.37ഓടെയാണ് ഷാർജ സിവിൽ ഡിഫൻസിന്റെ ഓപറേഷൻസ് റൂമിൽ തീപിടുത്തം റിപ്പോർട്ട് ചെയ്തത്. പ്ലാസ്റ്റിക് ഉൾപ്പടെയുള്ള ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിനാണ് തീപിടിച്ചതെന്ന് അധികൃതർ അറിയിച്ചു. സംഭവസ്ഥലത്ത് അടിയന്തിര രക്ഷാ പ്രവർത്തനം നടത്തുന്നതിനായി പ്രദേശം പോലീസ് വളഞ്ഞിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
read more: ഷാർജയിൽ വാഹനാപകടം, മൂന്ന് പേർക്ക് ദാരുണാന്ത്യം, വാഹനമോടിച്ചത് പ്രായപൂർത്തിയാകാത്തയാൾ