ശബരിമലയിറങ്ങി മോഹൻലാൽ; മടക്കം ‘ഇച്ചാക്ക’യ്ക്ക് വഴിപാട് അർപ്പിച്ച്
ശബരിമലയിറങ്ങി മോഹൻലാൽ; മടക്കം ‘ഇച്ചാക്ക’യ്ക്ക് വഴിപാട് അർപ്പിച്ച്

പത്തനംതിട്ട: ശബരിമല ദർശനം നടത്തി മടങ്ങി നടൻ മോഹൻലാൽ. ദർശനം നടത്തിയും മമ്മൂട്ടിയുടെ പേരിൽ വഴിപാട് നടത്തിയുമാണ് മോഹൻലാലിന്റെ മലയിറക്കം. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ആയിരുന്നു മോഹൻലാൽ ശബരിമലയിൽ എത്തിയത്. പമ്പയിൽ എത്തി ഇരുമുടി കെട്ടിയ അദ്ദേഹം സന്നിധാനത്തെത്തി ഭാര്യ സുചിത്രയുടെയും മമ്മൂട്ടിയുടെയും പേരിൽ ഉഷപൂജ നടത്തി.

മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിൽ ആയിരുന്നു മമ്മൂട്ടിക്കായി മോഹൻലാൽ വഴിപാട് നടത്തിയത്. ദർശനം പൂർത്തിയാക്കി കഴിഞ്ഞ ദിവസം രാത്രി തന്നെ മോഹൻലാൽ മടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം സന്നിധാനത്ത് എത്തിയ മോഹന്‍ലാലിന്‍റെ വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ മമ്മൂട്ടിക്കായി അദ്ദേഹം വഴിപാട് അര്‍പ്പിച്ചത് ആരാധകര്‍ക്കിടയിലും മലയാളികള്‍ക്കും വലിയൊരു ആഹ്ളാദത്തിനും സംതൃപ്തിക്കും വഴിയൊരുക്കിയിരുന്നു. ഇരുവരുടെയും സൌഹൃദത്തെ പ്രശംസിച്ചും നിരവധി പേരാണ് രംഗത്ത് എത്തിയത്. 

ശബരിമലയിറങ്ങി മോഹൻലാൽ; മടക്കം ‘ഇച്ചാക്ക’യ്ക്ക് വഴിപാട് അർപ്പിച്ച്

‘മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം’; ശബരിമലയിൽ മമ്മൂട്ടിയുടെ പേരിൽ വഴിപാട് നടത്തി മോഹൻലാൽ

അതേസമയം, എമ്പുരാന്‍ റിലീസ് ചെയ്യാന്‍ എട്ട് ദിവസം മാത്രമാണ് ബാക്കി. മാര്‍ച്ച് 27ന് ആണ് റിലീസ്. പൃഥ്വിരാജിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിന്ന ലൂസിഫര്‍ ഫ്രാഞ്ചൈസിയിലെ രണ്ടാം ഭാഗം എന്താകും കരുതിവച്ചിരിക്കുന്നതെന്ന് അറിയാന്‍ അക്ഷമരായി കാത്തിരിക്കുകയാണ് സിനിമാസ്വാദകര്‍. ഹോംബാലേ ഉള്‍പ്പടെയുള്ള വമ്പന്‍ കമ്പനികളാണ് എമ്പുരാന്‍റെ ഇതര ഭാഷാ പതിപ്പുകള്‍ വിതരണത്തിന് എത്തിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവര്‍ നിര്‍മിക്കുന്ന ചിത്രം ഐമാക്സില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ കൂടിയാണ്. 

മാസിൽ മാസായി അജിത്ത്; ‘ഗുഡ് ബാഡ് അഗ്ലി’ ജി വി പ്രകാശ് ​ഗാനമെത്തി

തുടരും ആണ് റിലീസിന് ഒരുങ്ങുന്ന മറ്റൊരു മോഹന്‍ലാല്‍ ചിത്രം. തരുണ്‍മൂര്‍ത്തിയാണ് സംവിധാനം. ഹൃദയപൂര്‍വ്വം ചിത്രവും അണിയറയില്‍ ഒറുങ്ങുന്നുണ്ട്. സത്യന്‍ അന്തിക്കാട് ആണ് സംവിധാനം. കണ്ണപ്പ, മഹേഷ് നാരായണന്‍ ചിത്രം, ജീത്തു മാധവന്‍ സിനിമ തുടങ്ങിയവയും അണിയറയില്‍ ആണ്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

By admin