തലസ്ഥാനത്ത് കനത്ത മഴയും മിന്നലും, മുക്കാല്‍ മണിക്കൂറിൽ 65 മില്ലിമീറ്റർ, രണ്ട് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരത്തിൽ കനത്ത മഴ. വൈകുന്നേരം ഏഴരയോടെ തുടങ്ങിയ മഴ ഒരുമണിക്കൂറിലേറെ സമയം നീണ്ടു. മഴ കനത്തതോടെ പലയിടങ്ങളിലും വെള്ളം കയറി. വിമാനത്താവളത്തിൽ ഇറങ്ങേണ്ട രണ്ട് വിമാനങ്ങൾ വഴി തിരിച്ചിവിട്ടു. തമ്പാനൂരിലും, വഞ്ചിയൂരിലും ചാലയിലും വെള്ളം പൊങ്ങി. സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്ത ആശമാർ മഴയിൽ നനഞ്ഞുകുളിച്ചു. തിരുവനന്തപുരം സിറ്റിയിൽ 77 മില്ലി മീറ്ററും കിഴക്കേ കോട്ടയില്‍ 67 മില്ലി മീറ്ററും മഴയാണ് പെയ്തത്. മാർച്ച് 22 വരെ സംസ്ഥാനത്ത് വേനൽമഴയും മിന്നലുമുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. കഴിഞ്ഞ ദിവസം മലപ്പുറത്തും കോഴിക്കോടും കനത്ത മഴ പെയ്തിരുന്നു. പലയിടത്തും നാശനഷ്ടവുമുണ്ടായി. 

Asianet News Live

 

By admin