മഹാരാഷ്ട്രയെ നടുക്കിയ നാ​ഗ്പൂർ സംഘർഷത്തിന് കാരണം ഛാവ? സിനിമയെ കുറ്റപ്പെടുത്തി മുഖ്യമന്ത്രിയും നേതാക്കളും

മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂർ നഗരത്തിലെ മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തെ തുടർന്നുണ്ടായ ആക്രമണത്തിന് കാരണം ബോളിവു‍ഡ് ചിത്രമായ ഛാവയാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. കഴിഞ്ഞ മാസം പ്രദർശനത്തിനെത്തിയ സിനിമയിൽ ശിവാജി മഹാരാജിന്റെ മകൻ സാംബാജി മഹാരാജിന്റെ കഥയാണ് പറയുന്നത്.
ഛാവ സിനിമ ഔറംഗസേബിനെതിരെ ജനങ്ങളുടെ കോപം ആളിക്കത്തിച്ചു. എന്നിരുന്നാലും, എല്ലാവരും മഹാരാഷ്ട്രയെ സമാധാനപരമായി നിലനിർത്തണമെന്ന് ഫഡ്‌നാവിസ് നിയമസഭയിൽ പറഞ്ഞു.

ഫഡ്‌നാവിസിനെ കൂടാതെ, കേന്ദ്രമന്ത്രി രാംദാസ് അത്താവാലെയും സിനിമ കലാപത്തിന് കാരണമായെന്ന് ആരോപിച്ചു. ഛാവയിൽ ഔറംഗസേബ് സംഭാജിയെ കൊലപ്പെടുത്തുന്ന ചിത്രീകരണം ഔറംഗസേബിനെതിരെ ജനങ്ങളുടെ രോഷത്തിന് കാരണമായി. എന്നാൽ, എല്ലാവരോടും സമാധാനം നിലനിർത്താനും ക്രമസമാധാനം പാലിക്കാനും അഭ്യർത്ഥിക്കുന്നു. നിങ്ങൾക്ക് സമാധാനപരമായി ആവശ്യങ്ങൾ ഉന്നയിക്കാം. മുഖ്യമന്ത്രിയും സുരക്ഷാ സേനയും ജനങ്ങളെ സുരക്ഷിതരാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം. ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്ന ആവശ്യം അത്താവാലെ നേരത്തെ തള്ളിയിരുന്നു.  

Read More… ഔറം​ഗസേബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം; നാ​ഗ്പൂരിൽ അക്രമം, കർഫ്യൂ പ്രഖ്യാപിച്ചു

ഔറംഗസേബ് എത്ര ക്രൂരമായാണ് ക്ഷേത്രങ്ങൾ നശിപ്പിച്ചതെന്നും ഛത്രപതി സാംബാജിയെ കൊന്നതെന്നും ജനങ്ങളുടെ വികാരങ്ങളെ ഉണർത്തുന്ന തരത്തിൽ ചിത്രീകരിച്ചതിന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മുരളീധർ മഹോൽ ഛാവയെ കുറ്റപ്പെടുത്തി.  ചരിത്ര വസ്തുതകളെ വളച്ചൊടിച്ചെന്ന ആരോപണവും സിനിമ നേരിടുന്നു.  മറാത്ത കമാൻഡർമാരായ ഗനോജിയെയും കാൻഹോജി ഷിർക്കെയും സംഭാജി മഹാരാജിനെ പിടികൂടാൻ ഔറംഗസേബിനെ സഹായിച്ച രാജ്യദ്രോഹികളായി ചിത്രത്തിൽ കാണിക്കുന്നുവെന്നാരോപിച്ച് ഷിർക്കെ കുടുംബത്തിന്റെ പിൻഗാമികൾ നിർമ്മാതാക്കൾക്കെതിരെ കേസ് ഫയൽ ചെയ്തു. 

Asianet News Live

By admin

You missed