ഒടുവിൽ സുധിയ്ക്ക് ജോലി കിട്ടി, സന്തോഷവതിയായി ശ്രുതി – ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ

എപ്പോഴും ഓവർ ക്വാളിഫൈഡ് ആണെന്ന് പറഞ്ഞാണ് പല ജോലികൾക്കും തന്നെ എടുക്കാത്തത്. അതുകൊണ്ട് ഇത്തവണ വിദ്യാഭ്യാസം കുറച്ച് പറഞ്ഞാലും വേണ്ടില്ല, എന്തെങ്കിലും ഒരു ജോലി കണ്ടെത്തണമെന്ന് സുധി തീരുമാനിക്കുന്നു. അങ്ങനെ നടക്കുമ്പോഴാണ് ഒരു ഷോപ്പിന്റെ മുൻവശത്ത് ജോലിക്കാരെ വേണമെന്ന് പറഞ്ഞ് ഒരു ബോർഡ് വെച്ചിരിക്കുന്നത് സുധി കണ്ടത്. അതൊരു റെസ്റ്റോറന്റ് ആയിരുന്നു. ആദ്യം തെല്ല് മടിച്ചെങ്കിലും ജോലി നിർബന്ധം എന്ന് ആലോചിച്ചതോടെ മടിയില്ലാതെ സുധി അങ്ങോട്ട് ജോലി അന്വേഷിച്ച് കയറി. സപ്ലയർ ആയും, ഓർഡർ എടുക്കുന്ന ആളായും ഇവിടെ വേക്കൻസി ഉണ്ടെന്ന് റെസ്റ്റോറന്റ് ഉടമ സുധിയോട് പറഞ്ഞു. സപ്ലയർ ജോലി കുറച്ച് ഭാരപ്പെട്ടതാണെന്ന് മനസ്സിലാക്കിയതോടെ താൻ ഓർഡർ എടുക്കുന്ന ജോലി ചെയ്തോളാമെന്ന് സുധി അവരോട് പറഞ്ഞു. താൻ പത്താം ക്ലാസ്സ് വരെ മാത്രമേ പഠിച്ചിട്ടുള്ളു എന്ന് കള്ളം പറഞ്ഞ് സുധി  ജോലിയിൽ പ്രവേശിച്ചു. 

അങ്ങനെ അന്ന് വൈകിട്ട് ജോലി ചെയ്ത് കിട്ടിയ ദിവസ കൂലി വാങ്ങി , ഹോട്ടലിൽ നിന്ന് ഹൽവയും വാങ്ങി പാഴ്സലാക്കി സുധി വീട്ടിലെത്തി. എല്ലാവരെയും വിളിച്ച് കൂട്ടി തനിയ്ക്ക് ജോലി കിട്ടിയ കാര്യം സുധി പറഞ്ഞു. എന്നാൽ തനിയ്ക്ക് ഒരു വലിയ കമ്പനിയിൽ ആണ് ജോലി കിട്ടിയതെന്നാണ് സുധി തള്ളി മറിച്ചത്. പക്ഷെ ദിവസക്കൂലി തരുന്ന ഏത് കമ്പനിയാണ്  അത്ര വലിയ കമ്പനി എന്ന് സച്ചി അവനോട് ചോദിച്ചു. കുറച്ച് ഉരുണ്ട് കളിച്ചെങ്കിലും എന്തൊക്കെയോ പറഞ്ഞ് സുധി ഒപ്പിച്ചു കേട്ടോ.ശേഷം താൻ വാങ്ങിക്കൊണ്ട് വന്ന ഹൽവ ആദ്യം ശ്രുതിയ്ക്ക് നൽകി. ശേഷം അമ്മയ്ക്കും അച്ഛനും സച്ചിയ്ക്കും നൽകി. ഹൽവ രുചിച്ച് നോക്കിയ സച്ചി ഇത് സിറ്റിയിലെ ഒരു പ്രത്യേക കടയിലെ ഹൽവ അല്ലെ എന്ന് സുധിയോട് ചോദിച്ചു. കള്ളം പറഞ്ഞാൽ അവൻ പൊക്കുമെന്ന് മനസ്സിലാക്കിയ സുധി ഹൽവ വാങ്ങിയത് സച്ചി പറഞ്ഞ കടയിൽ നിന്ന് തന്നെയെന്ന് സമ്മതിച്ചു. 

എന്തായാലും സച്ചിയ്ക്കും രേവതിയ്ക്കും മുന്നിൽ തലയുയർത്തിപ്പിടിച്ച് നിൽക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് ശ്രുതി. ഏത് കമ്പനിയിൽ ആണെന്നോ, എന്ത് ജോലിയാണെന്നോ സുധി ശ്രുതിയോട് പറയാൻ തയ്യാറായില്ല. ഒരു ചെറിയ ജോലി ആണെന്നും , പക്ഷെ താൻ സ്ഥിരമായി ജോലിയ്ക്ക് പൊക്കോളാമെന്നും മടി പിടിച്ചിരിക്കില്ലെന്നും  സുധി ശ്രുതിയ്ക്ക്   വാക്ക് കൊടുക്കുന്നുണ്ട്. ഇവിടെ വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. ആകാംക്ഷാഭരിതമായ അടുത്ത എപ്പിസോഡിനായി ഇനി കാത്തിരിക്കാം.

By admin

You missed