തിരുവനന്തപുരത്തും കലക്ടറേറ്റിൽ ബോംബ്  ഭീഷണി, പരിശോധന തുടരുന്നു 

തിരുവനന്തപുരം: പത്തനംതിട്ട കലക്ടറേറ്റിൽ ബോംബ് ഭീഷണിയുണ്ടായതിന് പിന്നാലെ തിരുവനന്തപുരത്തും ഭീഷണി. കലക്ടറേറ്റിൽ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ഔദ്യോഗിക മെയിലില്‍ ലഭിച്ചതോടെ  കലക്ടറും ഉദ്യോഗസ്ഥരും  ഉൾപ്പടെയുള്ള ജീവനക്കാരെയെല്ലാം പുറത്തിറക്കി ബോംബ് സ്ക്വാഡ് പരിശോധന തുടരുകയാണ്. അഫ്സൽ ഗുരുവിനെ നീതിനിഷേധിച്ച് തൂക്കിലേറ്റിയതിനെ ഓർമ്മപ്പെടുത്താനാണ് ബോംബ് വെച്ചിരിക്കുന്നതെന്ന പത്തനംതിട്ട കലട്രേറ്റിൽ ലഭിച്ച സന്ദേശത്തിന് സമാനമായ വാചകങ്ങൾ തന്നെയാണ് തിരുവനന്തപുരത്തും ലഭിച്ച മെയിലിൽ  പറയുന്നതെന്ന് കലക്ടർ സ്ഥിരീകരിച്ചു.

Read More… ബാലുശ്ശേരിയിൽ പെണ്‍കുട്ടിയെ വീടിനകത്തേക്ക് വലിച്ചിഴച്ച് പീഡിപ്പിച്ച സംഭവം; 42കാരന് 10 വര്‍ഷം കഠിനതടവ്

ജീവനക്കാരെല്ലാം സഹകരിക്കുന്നുണ്ടെന്നും ഇതുവരെ ഒന്നും കണ്ടെത്താനായിട്ടില്ലന്നും കലക്ടർ അനുകുമാരി പറഞ്ഞു. ഇന്ന് ഉച്ചയോടെയാണ്  സന്ദേശം എത്തിയത്. സന്ദേശം ലഭിച്ചതിന് പിന്നാലെ പൊലീസും ബോംബ് സ്‌ക്വാഡും കുടപ്പനക്കുന്നിലെ കളക്ടേറ്റിലേക്ക് എത്തി. 

Asianet News Live

By admin

You missed