വയനാട് പുനരധിവാസം: 2 ബി അന്തിമ ലിസ്റ്റ് ഉടൻ പുറത്തിറങ്ങും; പരാതി നൽകിയ 30 പേരെക്കൂടി ഉൾപ്പെടുത്തിയേക്കും
വയനാട്: വയനാട് ഉരുൾപൊട്ടൽ പുനരധിവാസത്തിൽ 2 ബി യുടെ അന്തിമ ലിസ്റ്റ് ഉടൻ പുറത്തിറങ്ങും. ഈ ലിസ്റ്റിൽ പരാതി നൽകിയ 30 പേരെ കൂടി ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ഇതോടെ ടൗൺഷിപ്പിന് അർഹരായ ദുരന്തബാധിതരുടെ എണ്ണം 430 ന് അടുത്തെത്തിയേക്കും. അതേ സമയം, 7 സെൻറ് ഭൂമിയും വീടും അല്ലെങ്കിൽ 15 ലക്ഷം എന്ന പാക്കേജിനോട് ദുരന്തബാധിതർ എതിർപ്പ് തുടരുകയാണ്. ഇതുവരെ സമ്മതപത്രം നൽകിയത് 51 പേർ മാത്രമാണെന്ന് അധികൃതർ വ്യക്തമാക്കി. 2 ബി ലിസ്റ്റിൽ 238 പരാതികളാണ് ലഭിച്ചത്.
വയനാട് പാക്കേജിനെ ചൊല്ലി ലോക് സഭയില്‍ ബഹളം
വയനാട് പാക്കേജിനെ ചൊല്ലി ലോക് സഭയില്‍ ബഹളം. വിഷയം ഉന്നയിച്ച പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയിട്ടും കര്‍ഷകരടക്കം ദുരിതത്തിലാണെന്ന് ചൂണ്ടിക്കാട്ടി. കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി റബ്ബറിന് താങ്ങുവില പ്രഖ്യാപിക്കുമോയെന്നും പ്രിയങ്ക ചോദിച്ചു. വയനാടിന് മതിയായ സഹായം എന്‍ഡിആര്‍ എഫില്‍ നിന്ന് അനുവദിച്ചിട്ടുണ്ടെന്ന് കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാന് പ്രതികരിച്ചു. ഏത് പ്രതിസന്ധിയിലും കേന്ദ്രം സംസ്ഥാനങ്ങള്ക്കൊപ്പമുണ്ടെന്നും അതില്‍ വേര്‍തിരിവില്ലെന്നും ശിവരാജ് സിംഗ് ചൗഹാന് വിശദീകരിച്ചു. മതിയായ സഹായം നല്‍കിയിട്ടുണ്ടെന്ന മന്ത്രിയുടെ അവകാശ വാദത്തില്‍ പ്രതിപക്ഷം ബഹളം വച്ചു