ഒമാനിൽ മലകയറ്റത്തിനിടെ വീണ് സ്ത്രീക്ക് പരിക്ക്
മസ്കത്ത്: ഒമാനിലെ ദാഹിറ ഗവർണറേറ്റിൽ മല കയറ്റത്തിനിടെ വീണ് പരിക്കേറ്റ സ്ത്രീയെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷപ്പെടുത്തി. അൽ ഹംറ വിലായത്തിലെ ജബൽ ഷാംസിൽ ആണ് സംഭവം. പർവ്വത പ്രദേശത്ത് ഹൈക്കിങ് നടത്തുന്നതിനിടെ വീണ് പരിക്കേറ്റ സ്ത്രീയെ പോലീസ് ഏവിയേഷന്റെ സഹകരണത്തോടെ ദാഖിലിയ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയാണ് രക്ഷപ്പെടുത്തിയത്. സ്ത്രീയുടെ ലൊക്കേഷൻ കണ്ടെത്തിയ ഉടൻ തന്നെ അവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
read more: യുഎഇയിൽ കനത്ത മൂടൽമഞ്ഞ്, വാഹനമോടിക്കുമ്പോൽ ജാഗ്രത വേണം