മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്റെ ശവകുടീരം പൊളിച്ചുമാറ്റണം എന്ന ആവശ്യത്തേ തുടർന്ന് മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ ആക്രമം പൊട്ടി പുറപ്പെട്ടു. ഇരു സമുദായങ്ങൾ തമ്മിൽ സംഘർഷമുണ്ടായി. പിന്നാലെ പ്രദേശത്ത് കേന്ദ്ര സൈന്യവും സമാധാനം സ്ഥാപിക്കാൻ സ്ഥലം എം പികൂടിയായ നിധിൻ ഗഡ്കരിയും നേരിട്ടിറങ്ങി. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു.
ബജരംഗ്ദൾ പ്രവർത്തകർ പച്ച തുണിയിൽ പൊതിഞ്ഞ ഔറംഗസേബിന്റെ ചിത്രം കത്തിച്ചിരുന്നു. പച്ച തുണി കത്തിച്ചപ്പോൾ വിശുദ്ധ വാക്യങ്ങൾ കത്തിച്ചു എന്ന് കിംവദന്തി ഒരു സമുദായത്തിൽ വ്യാപകമായി പടർന്നു. തുടർന്നായിരുന്നു സംഘർഷം.
കൈയ്യേറ്റക്കാരനും കലാപകാരിയുമായി എത്തി ഇന്ത്യയിൽ ഭരണം നടത്തിയ മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്റെ ശവകുടീരം മഹാരാഷ്ട്രയ്ക്ക് പുറത്തേക്ക് മാറ്റണമെന്നാണ്‌ പ്രക്ഷോഭകരുടെ ആവശ്യം. ഔറംഗസേബിന്റെ ശവകുടീരം മഹാരാഷ്ട്രയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്‌റംഗ്ദളിന്റെയും അനുയായികൾ ഇന്നലെ നാഗ്പൂരിലെ മഹൽ പ്രദേശത്തുള്ള ശിവാജി മഹാരാജിന്റെ പ്രതിമയ്ക്ക് സമീപം പ്രതിഷേധ പ്രകടനം നടത്തി. അവർ മുദ്രാവാക്യം വിളിക്കുകയും ഔറംഗസേബിന്റെ ഫോട്ടോ പുല്ല് നിറച്ച പച്ച തുണിയിൽ പൊതിഞ്ഞ ഒരു പ്രതീകാത്മക ശവകുടീരം കത്തിക്കലും നടത്തി. ഇതോടെ സംഭവം കൂടുതൽ വഷളായി.
ഇത്തരത്തിൽ ഒരു അധിനിവേശ കലാപകാരിയുടെ ശവകുടീരം പോലും മഹാരാഷ്ട്രയിലെ ചത്രപതി ശിവജിയുടെ മണ്ണിൽ പാടില്ലെന്നും ഹിന്ദു സംഘടനകൾ പറയുന്നു. അക്രമത്തെ തുടർന്ന് നാഗ്പൂരിലെ പല പ്രദേശങ്ങളിലും കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. 2 പ്ളാറ്റൂൺ പോലീസിനെ കൂടി ശവകുടീരത്തിനു ചുറ്റും വിന്യസിച്ച് കഴിഞ്ഞു. അക്രമവുമായി ബന്ധപ്പെട്ട് ആകെ 50 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *