ഹരിയാന ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ സെലിയോ ഇലക്ട്രിക് മൊബിലിറ്റി ആഭ്യന്തര വിപണിയിൽ വിൽപ്പനയ്‌ക്കായി ഏറ്റവും താങ്ങാനാവുന്ന വിലയുള്ള ഇലക്ട്രിക് സ്‌കൂട്ടർ ഔദ്യോഗികമായി പുറത്തിറക്കി.
ലിറ്റിൽ ഗ്രേസി എന്നാണ് ഈ സ്‍കൂട്ടറിന്‍റെ പേര്. വളരെ വ്യത്യസ്തമായ രൂപവും രൂപകൽപ്പനയുമുള്ള ഈ സ്‍കൂട്ടറിന്റെ പ്രാരംഭ എക്സ്-ഷോറൂം വില വെറും 49,500 രൂപയിൽ ആരംഭിക്കുന്നു. 10-18 വയസ് പ്രായമുള്ളവർക്ക് എളുപ്പത്തിൽ ഓടിക്കാൻ കഴിയുന്ന ഒരു ലോ-സ്‍പീഡ് ഇലക്ട്രിക് സ്‍കൂട്ടറാണിത്.
ഇതൊരു ലോ-സ്പീഡ് ഇലക്ട്രിക് സ്‍കൂട്ടർ ആയതിനാൽ, ഇതിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 25 കിലോമീറ്ററിൽ താഴെയാണ്. അത്തരമൊരു സാഹചര്യത്തിൽ, മോട്ടോർ വാഹന നിയമം അനുസരിച്ച്, ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാൻ ഡ്രൈവിംഗ് ലൈസൻസ് ആവശ്യമില്ല.
ഈ സ്‍കൂട്ടർ ആകെ നാല് കളർ ഓപ്ഷനുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ മോണോടോണിന് പുറമെ, ഡ്യുവൽ-ടോൺ കളർ ഓപ്ഷനും ഉണ്ട്.https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *