നായകന്‍ വീണ്ടും വരാര്‍! ആശങ്ക വേണ്ട, സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാംപില്‍ തിരിച്ചെത്തി

ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഐപിഎല്‍ ക്യാംപിലെത്തി. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ നിന്നാണ് താരം രാജസ്ഥാന്‍ ക്യാംപിലെത്തിയത്. എത്തിയ ഉടന്‍ തന്നെ സഞ്ജു സാംസണ്‍ ടീമിനൊപ്പം പരിശീലനം തുടങ്ങി. കോച്ച് രാഹുല്‍ ദ്രാവിഡുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സഞ്ജു ബാറ്റിംഗ് പരിശീലനം തുടങ്ങിയത്. ഇംഗ്ലണ്ടിനെതിരായ അവസാന ട്വന്റി 20 മത്സരത്തിനിടെയാണ് സഞ്ജുവിന് പരിക്കേറ്റത്. മാര്‍ച്ച് 23ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരെയാണ് രാജസ്ഥാന്റെ ആദ്യ മത്സരം.

വലതു കൈയിലെ ചൂണ്ടുവിരലിന് പരിക്കേറ്റ സഞ്ജു ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പരിചരണത്തിലായിരുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നിന്ന് ക്ലിയറന്‍സ് ലഭിച്ച സഞ്ജു ജയ്പൂരിലെ രാജസ്ഥാന്‍ ക്യാമ്പിലെത്തുകയായിരുന്നു. സഞ്ജുവിന് വിക്കറ്റ് കീപ്പ് ചെയ്യാനാകുമോ എന്ന പരിശോധനകള്‍ കൂടി പൂര്‍ത്തിയാക്കിയശേഷമാണ് ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നിന്ന് ക്ലിയറന്‍സ് നല്‍കിയത്. ഇതോടെ യശസ്വി ജയ്‌സ്വാളിനൊപ്പം സഞ്ജു രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ആദ്യം മത്സരം മുതല്‍ ഓപ്പണ്‍ ചെയ്യും.

ഇന്ത്യന്‍ ടി20 ടീമില്‍ ഓപ്പണറായി ഇറങ്ങി മൂന്ന് സെഞ്ചുറികള്‍ നേടിയ സഞ്ജു ഐപിഎല്ലിലും വെടിക്കെട്ട് പ്രകടനം തുടരുമെന്ന പ്രതീക്ഷയിലാണ് ആരാധകരും. കഴിഞ്ഞ സീസണില്‍ മൂന്നാം സ്ഥാനത്താണ് രാജസ്ഥാന്‍ ഫിനിഷ് ചെയ്തത്. കാല്‍ക്കുഴയ്‌ക്കേറ്റ പരിക്കില്‍ നിന്ന് മുക്തനായ ജയ്‌സ്വാള്‍ കഴിഞ്ഞ ദിവസം ജയ്പൂരിലെ രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലന ക്യാമ്പില്‍ എത്തിയിരുന്നു. 

എങ്ങോട്ടാണ് പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ പോക്ക്? ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടി20യിലും ബാറ്റിംഗ് തകര്‍ച്ച

ചാംപ്യന്‍സ് ട്രോഫിക്കുള്ള പ്രാഥമിക സ്‌ക്വാഡിലുണ്ടായിരുന്ന ജയ്‌സ്വാളിനെ അന്തിമ ടീമില്‍ നിന്ന് ഒഴിവാക്കി റിസര്‍വ് ലിസ്റ്റിലേക്ക് മാറ്റിയിരുന്നു. ജയ്‌സ്വാളിന് പകരം സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെയാണ് ഇന്ത്യ ചാംപ്യന്‍സ് ട്രോഫിക്കുളള അന്തിമ ടീമില്‍ ഉള്‍പ്പെടുത്തിയത്.

By admin