പച്ചക്കറിയും പഴവർഗ്ഗങ്ങളും കേടുവരാതെ സൂക്ഷിക്കാൻ ഇതാ ചില പൊടികൈകൾ 

ലഭ്യമായ സാധനങ്ങൾ പരമാവധി ഉപയോഗിക്കണം. പരിസ്ഥിതി സൗഹൃദ അടുക്കള നിർമ്മിക്കാനുള്ള എളുപ്പ മാർഗം എന്നത് കൂടുതൽ ഉപയോഗക്ഷമതയും മാലിന്യം കുറയ്ക്കുന്നതുമാണ്. മാലിന്യമുണ്ടാകാത്ത അടുക്കള വളരെ കുറവാണ്. ചെറുതും വലുതുമായി എന്തെങ്കിലും വസ്തുക്കൾ നമുക്ക് ഒഴിവാക്കേണ്ടി വരും. ചിലപ്പോൾ അത് പഴുത്തുപോയ പഴമായിരിക്കാം അല്ലെങ്കിൽ കേടുവന്ന തക്കാളി. എപ്പോഴും പച്ചക്കറികളും പഴവർഗ്ഗങ്ങളും ഫ്രഷ് ആയി സൂക്ഷിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ ഈ രീതിയിൽ ചെയ്താൽ ഭക്ഷണ സാധനങ്ങൾ കേടുവരാതെയിരിക്കും. അവ എന്തൊക്കെയെന്ന് അറിയാം.

ലെറ്റൂസ്: വെള്ളത്തിൽ വിനാഗിരി ചേർത്തതിന് ശേഷം ലെറ്റൂസ് കഴുകിയെടുക്കാവുന്നതാണ്. ശേഷം പേപ്പർ ടവൽ ഉപയോഗിച്ച് തുടച്ചെടുക്കുകയോ അല്ലെങ്കിൽ പ്ലാസ്റ്റിക് ബാഗിൽ സൂക്ഷിക്കുകയോ ചെയ്യാം. ഇങ്ങനെ ചെയ്താൽ ലെറ്റൂസ് കേടുവരാതെ സൂക്ഷിക്കാൻ സാധിക്കും. 

ഉരുളകിഴങ്ങ്: ആപ്പിളിന്റെ കൂടെ ഉരുളകിഴങ്ങ് സൂക്ഷിച്ചാൽ അവ ഫ്രഷായി ഇരിക്കുന്നതാണ്. ഇത്‌ ഉരുളകിഴങ്ങ് മുളയ്ക്കുന്നതിനെയും തടയുന്നു.

മഷ്‌റൂം: ബ്രൗൺ പേപ്പർ ബാഗിൽ സൂക്ഷിച്ചാൽ മഷ്‌റൂം കേടുവരാതെ ഇരിക്കും.

തക്കാളി: തണ്ട് താഴ്ഭാഗത്ത് വരുന്ന രീതിയിൽ തക്കാളി സൂക്ഷിച്ചാൽ കേടുവരാതെ ഫ്രഷായി ഇരിക്കുന്നതാണ്.

നാരങ്ങ: എപ്പോഴും നാരങ്ങ പ്ലാസ്റ്റിക് ബാഗിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്യുമ്പോൾ നാരങ്ങ ഫ്രഷായിരിക്കുന്നു.

പഴം: പഴം പഴുത്തുപോകാതിരിക്കാൻ ഇത് ഒരു ക്ലിങ് ഫിലിമിൽ പൊതിഞ്ഞ് സൂക്ഷിക്കാവുന്നതാണ്.  

പച്ചക്കറിയും പഴവർഗ്ഗങ്ങളും അടുക്കളയിൽ ഫ്രഷായി സൂക്ഷിക്കാൻ ഈ രീതികൾ ചെയ്തുനോക്കാവുന്നതാണ്. കേടുവരുന്നതിനെ തടയുന്നത് മാത്രമല്ല പച്ചക്കറിയുടെ ടേസ്റ്റിലും ഗുണങ്ങളിലും മാറ്റങ്ങൾ സംഭവിക്കില്ല എന്നുള്ളതാണ് സത്യം. 

വേനൽക്കാലത്ത് വീട്ടിൽ വളർത്താൻ കഴിയുന്ന 8 ചെടികൾ ഇതാണ്

By admin

You missed