ഏതു പാട്ടു പാടണമെന്നത് കലാകാരന്‍റെ അവകാശം, പാർട്ടി ചിഹ്നം പ്രദർശിപ്പിച്ചതിനെ തള്ളി കടക്കൽ ക്ഷേത്ര ഉപദേശക സമിതി

കൊല്ലം:കടയ്ക്കൽ ദേവീ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിലെ അലോഷിയുടെ സംഗീത പരിപാടിയിൽ പാർട്ടി കൊടിയും ചിഹ്നവും പ്രദർശിപ്പിച്ചതിനെ തള്ളി ക്ഷേത്ര ഉപദേശക സമിതി. പാട്ടിനൊപ്പം എൽഇഡി വാളിൽ കൊടിയും ചിഹ്നം കാണിച്ചത് തെറ്റാണെന്ന് ഉപദേശക സമിതി പ്രസിഡന്‍റ് എസ് വികാസ് പറഞ്ഞു. സംഘാടകർക്ക് സംഭവിച്ച ശ്രദ്ധക്കുറവ് ആവർത്തിക്കാതിരിക്കാൻ ജാഗ്രത പുലർത്തും. ദേവസ്വം ബോർഡിന്‍റെ വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഉയർന്ന വിവാദങ്ങളിൽ ദു:ഖമുണ്ടെന്നും ക്ഷേത്ര ഭാരവാഹികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഏത് പാട്ട് പാടണമെന്നത് കലാകാരന്‍റെ അവകാശമാണ്. പക്ഷേ പാട്ടിനൊപ്പം എൽഇഡി വാളിൽ കൊടിയും ചിഹ്നം കാണിച്ചത് തെറ്റാണ്. പരിപാടിയുടെ സംഘാടകർക്ക് ശ്രദ്ധക്കുറവുണ്ടായി ഓരോ പരിപാടികളും നടത്തുന്ന കരക്കാരാണ് അതിന്‍റെ സംഘാടകർ. ഉത്സവ കമ്മിറ്റിയും ഉപദേശക സമിതിയും ഇക്കാര്യത്തിൽ ഇടപെടാറില്ലെന്നും ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. വ്യാപാരി വ്യവസായി സമിതിയാണ് അലോഷിയുടെ പരിപാടി സംഘടിപ്പിച്ചത്. ഇനി മുതൽ പരിപാടികളുടെ കാര്യത്തിലും കൂടുതൽ ജാഗ്രത പുലർത്തും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കും. ഉത്സവത്തിനിടെ ഉയർന്ന വിവാദങ്ങളിൽ ദു:ഖമുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.

കടയ്ക്കൽ ദേവീക്ഷേത്രത്തിലെ വിപ്ലവ ഗാന വിവാദം; പ്രതികരണവുമായി ഗായകൻ അലോഷി ആദം, നടപടിക്കൊരുങ്ങി ദേവസ്വം ബോർഡ്

 

കടയ്ക്കൽ ദേവീക്ഷേത്രത്തിലെ വിപ്ലവ ഗാന വിവാദം; പ്രതികരണവുമായി ഗായകൻ അലോഷി ആദം, നടപടിക്കൊരുങ്ങി ദേവസ്വം ബോർഡ്

 

By admin

You missed