‘ആട് 3-വണ്‍ ലാസ്റ്റ് റൈഡ്’ എന്ന് ? മറുപടി പറഞ്ഞ് ‘പാപ്പൻ’

ഴിഞ്ഞ കുറേക്കാലമായി മലയാളികൾ കാത്തിരിക്കുന്നൊരു സിനിമയാണ് ആട് 3. കഴിഞ്ഞ വർഷം മാർച്ചിൽ ചിത്രം വരുന്നുവെന്ന് സംവിധായകൻ മിഥുൻ മാനുവൽ തോമസ് ഔദ്യോ​ഗികമായി അറിയിക്കുകയും ചെയ്തു. പിന്നാലെ ഒക്ടോബറിൽ ചിത്രം തുടങ്ങുന്നുവെന്ന് അറിയിച്ച അണിയറ പ്രവർത്തകർ ചിത്രത്തിന്റെ ടൈറ്റിലും പുറത്തുവിട്ടിരുന്നു. ‘ആട് 3-വണ്‍ ലാസ്റ്റ് റൈഡ്’എന്നാണ് ചിത്രത്തിന്റെ പേര്. 

ഫെബ്രുവരിയിൽ ആട് 3യുടെ പ്രീ പ്രൊഡക്ഷനും ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിം​ഗ് എന്ന് തുടങ്ങുമെന്ന ചോദ്യത്തിന് ജയസൂര്യ നൽകിയ മറുപടി ശ്രദ്ധനേടുകയാണ്. കഴിഞ്ഞ ദിവസം ജയസൂര്യ- വിനായകൻ കോമ്പോയിൽ ഒറുങ്ങുന്ന ചിത്രത്തിന്റെ പൂജ നടന്നിരുന്നു. ഇവിടെ വച്ചായിരുന്നു മാധ്യമങ്ങളുടെ ചോദ്യം. ഇതിന് ആട് 3 ഉടൻ തുടങ്ങുമെന്നാണ് ജയസൂര്യ പറഞ്ഞത്. 

ഫ്രൈഡൈ ഫിലിംസിന്‍റെ ബാനറില്‍ വിജയ് ബാബു നിര്‍മിക്കുന്ന സിനിമയാണ് ആട് ഫ്രാഞ്ചൈസികള്‍.  ജയസൂര്യ, വിജയ് ബാബു, വിനായകൻ, സണ്ണി വെയ്ൻ, സൈജു ഗോവിന്ദ കുറുപ്പ്, അജു വർഗീസ്, ഷാൻ റഹ്മാൻ, ഇന്ദ്രൻസ് തുടങ്ങിയവര്‍ ആട് 3യില്‍ പ്രധാന വേഷങ്ങളില്‍ എത്തും. മറ്റ് അപ്ഡേറ്റുകള്‍ ഒന്നും തന്നെ വന്നിട്ടില്ല. എന്തായാലും നിലവില്‍ പീക്ക് ലെവലില്‍ നില്‍ക്കുന്ന മലയാള സിനിമയ്ക്ക് വലിയൊരു മാറ്റം സമ്മാനിക്കാന്‍ ആട് 3യ്ക്ക് സാധിക്കുമെന്നാണ് പ്രേക്ഷക വിലയിരുത്തലുകള്‍. 

തർക്കം തീർക്കാനായതിൽ സന്തോഷം, നല്ല സിനിമ അഭ്രാപാളിയിൽ എത്തിക്കാൻ വൈകരുത്; ​ഗോകുലം ​ഗോപാലൻ

2015ല്‍ ആണ് ആട് ഫ്രാഞ്ചൈസിയുടെ ആദ്യ സിനിമ റിലീസ് ചെയ്യുന്നത്. ആ​ട്- ഒ​രു ഭീ​ക​ര​ജീ​വി​യാ​ണ് എന്നായിരുന്നു ചിത്രത്തിന്‍റെ പേര്. തിയറ്ററില്‍ ഹിറ്റായില്ലെങ്കിലും സോഷ്യല്‍ മീഡിയ ചിത്രം ആഘോഷിച്ചു. പിന്നാലെ 2017ല്‍ രണ്ടാം ഭാഗവും റിലീസ് ചെയ്തു. പ്രേക്ഷക പ്രശംസയ്ക്ക് ഒപ്പം തിയറ്ററിലും ചിത്രം മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

By admin