ഇന്ത്യൻ ഫാർമേഴ്സ് ഫെർട്ടിലൈസർ കോഓപറേറ്റിവ് (ഇഫ്കോ) ലിമിറ്റഡ് ന്യൂഡൽഹി അഗ്രികൾചർ ഗ്രാജ്വേറ്റ് ട്രെയിനികളെ (എ.ജി.ടി) തിരഞ്ഞെടുക്കുന്നു. ഒരുവർഷത്തെ പരിശീലനം നൽകും. പ്രതിമാസം 33,300 രൂപ സ്റ്റൈപ്പന്റുണ്ട്. രാജ്യത്തെ ഇഫ്കോ ഫീൽഡ് ഓഫിസുകളിലും സംയുക്ത സംരംഭങ്ങളിലും വിവിധ പ്രോജക്ടുകളിലുമായാണ് പരിശീലനം. പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവരെ 37,000-70,000 രൂപ ശമ്പളനിരക്കിൽ സ്ഥിരപ്പെടുത്തും. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം https://agt.iffco.in/ ൽ ലഭ്യമാണ്.
യോഗ്യത: നാലുവർഷ ബി.എസ് സി (അഗ്രികൾചർ) ഫുൾടൈം റഗുലർ ബിരുദം (മൊത്തം 60 ശതമാനം മാർക്കിൽ/തത്തുല്യ സി.ജി.പി.എയിൽ കുറയരുത്). പട്ടികജാതി/വർഗക്കാർക്ക് 55 ശതമാനം മാർക്ക്/തത്തുല്യ സി.ജി.പി.എ മതിയാകും.
2022ലോ അതിന് ശേഷമോ യു.ജി.സി അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽനിന്നും ബിരുദമെടുത്തവർക്കാണ് അപേക്ഷിക്കാൻ അർഹത.
പ്രായപരിധി: 1-3-2025ൽ 30 വയസ്സ്. പട്ടിക വിഭാഗത്തിന് അഞ്ചു വർഷവും ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗത്തിന് മൂന്നു വർഷവും പ്രായപരിധിയിൽ ഇളവുണ്ട്. പ്രാദേശിക ഭാഷയിൽ വായിക്കാനും എഴുതാനും സംസാരിക്കാനും കഴിയണം. ഒന്നിലധികം ഭാഷകൾ അറിയാവുന്നത് നേട്ടമാണ്. ഹിന്ദി പരിജ്ഞാനം അഭിലഷണീയം.
താൽപര്യമുള്ളവർ നിർദേശാനുസരണം മാർച്ച് 15നകം ഓൺലൈനായി അപേക്ഷിക്കണം. വെബ്സൈറ്റിൽ ഇതിനുള്ള സൗകര്യമുണ്ട്.യോഗ്യരായ ഉഗ്യോഗാർഥികൾ ഇന്റർനെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടർ/ലാപ്ടോപ് ഉപയോഗിച്ച് പ്രാഥമിക ഓൺലൈൻ ടെസ്റ്റ് അഭിമുഖീകരിച്ച് ഫൈനൽ ഓൺലൈൻ ടെസ്റ്റിലേക്ക് അർഹത നേടണം.
കമ്പ്യൂട്ടർ അധിഷ്ഠിത ഫൈനൽ ഓൺലൈൻ ടെസ്റ്റ് കൊച്ചി, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ഡൽഹി അടക്കമുള്ള കേന്ദ്രങ്ങളിൽ നടത്തും. മുൻഗണനാ ക്രമത്തിൽ രണ്ട് പരീക്ഷാ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം. പരീക്ഷാ തീയതിയും സമയവും പിന്നീട് അറിയിക്കും. ഫൈനൽ ഓൺലൈൻ ടെസ്റ്റിൽ മികവ് കാട്ടുന്നവരുടെ ചുരുക്കപ്പട്ടിക തയാറാക്കി വ്യക്തിഗത അഭിമുഖം, വൈദ്യപരിശോധന നടത്തി മെറിറ്റ് അടിസ്ഥാനത്തിൽ നിയമനം നൽകും.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg
ANNOUNCEMENTS
eveningkerala news
eveningnews malayalam
job
Kerala News
opportunity
കേരളം
ദേശീയം
വാര്ത്ത