പേര് മാറ്റം സമ്പൂര്‍ണം; സൊമാറ്റോയ്ക്ക് ഇനി പുതിയ കോര്‍പ്പറേറ്റ് നാമം

പ്രവര്‍ത്തനമേഖല വൈവിധ്യവല്‍ക്കരിക്കുന്നതിന്‍റെ ആദ്യ ചുവടുവയ്പ്പെന്ന നിലയില്‍ സൊമാറ്റോയുടെ കോര്‍പ്പറേറ്റ് നാമം എറ്റേണല്‍ ലിമിറ്റഡ് എന്നാക്കി മാറ്റുന്നതിനുള്ള തീരുമാനത്തിന് ഓഹരി ഉടമകളുടെ അനുമതി. മാതൃകമ്പനിയാകും ഏറ്റേണല്‍ എന്ന പേരില്‍ അറിയപ്പെടുക. പേര് മാറ്റം സൊമാറ്റോ ബ്രാന്‍ഡിനോ ആപ്പിനോ ബാധകമല്ല. തങ്ങളുടെ ഭക്ഷ്യ വിതരണ സേവനം അറിയപ്പെടുന്ന അതേ പേരില്‍ തുടരുമെന്ന് കമ്പനി വ്യക്തമാക്കി. 

പേര് മാറ്റം തന്ത്രപരം

ഭക്ഷണ വിതരണത്തിനപ്പുറം പ്രവര്‍ത്തനം വൈവിധ്യവല്‍ക്കരിക്കുന്നതിന്‍റെ ഭാഗമായാണ് കമ്പനിയുടെ റീബ്രാന്‍ഡിംഗ് നീക്കം. കമ്പനി ബ്ലിങ്കിറ്റ്, ഹൈപ്പര്‍പ്യൂര്‍, ഡിസ്ട്രിക്റ്റ് എന്നിവയുള്‍പ്പെടെ വിവിധ സംരംഭങ്ങളാണ് ഇതിനകം തുടങ്ങിയത്. മാറ്റങ്ങളുടെ ഭാഗമായി, സൊമാറ്റോ അവരുടെ കോര്‍പ്പറേറ്റ് വെബ്സൈറ്റ് ്വീാമീേ.രീാ ല്‍ നിന്ന് ലലേൃിമഹ.രീാ ആയി മാറ്റും.  നൂതനാശയങ്ങളിലും വൈവിധ്യവല്‍ക്കരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, മത്സരാധിഷ്ഠിത ഭക്ഷ്യ-സാങ്കേതികവിദ്യ, ഇ-കൊമേഴ്സ് പ്രവര്‍ത്തന മേഖലയില്‍ തങ്ങളുടെ നേതൃത്വം നിലനിര്‍ത്തുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. ദീപീന്ദര്‍ ഗോയലും സുഹൃത്ത് പങ്കജ് ഛദ്ദയും  2008-ല്‍ സ്ഥാപിച്ച  സ്റ്റാര്‍ട്ടപ്പാണ് സൊമാറ്റോ. ഫുഡിബേ എന്ന പേരില്‍ സ്ഥാപിതമായ കമ്പനി, 2010 ജനുവരി 18-ന് സൊമാറ്റോ എന്ന് പേര് മാറ്റുകയായിരുന്നു. ഇന്ന് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച ഫുഡ് ഡെലിവറി ആപ്പുകളില്‍ ഒന്നാണ് സൊമാറ്റോ. 14 ലക്ഷം ആളുകള്‍ ഉപയോഗിക്കുന്ന സൊമാറ്റോ ലോകമെമ്പാടുമായി 10,000 നഗരങ്ങളില്‍ സേവനം എത്തിക്കുന്നുണ്ട്.

ക്വിക്ക് കൊമേഴ്സ് രംഗത്തും പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് സൊമാറ്റോ. കമ്പനിയുടെ ക്വിക്ക് കൊമേഴ്സ് ബ്രാന്‍റായ ബ്ലിങ്കിറ്റ് പ്രവര്‍ത്തന ലാഭത്തിലേക്ക് നീങ്ങുകയാണ്.വാര്‍ഷികാടിസ്ഥാനത്തില്‍ 130 ശതമാനം വളര്‍ച്ചയാണ് ബ്ലിങ്കിറ്റിന് ലഭിച്ച ഓര്‍ഡറുകളില്‍ ഉണ്ടായത്. ഓര്‍ഡര്‍ ചെയ്ത് 10-30 മിനിറ്റിനുള്ളില്‍ ചരക്കുകളും സേവനങ്ങളും വിതരണം ചെയ്യുന്ന ഒരു ബിസിനസ്സ് മോഡലാണ് ക്വിക്ക് കൊമേഴ്സ് . പലചരക്ക് സാധനങ്ങള്‍, സ്റ്റേഷനറികള്‍, വ്യക്തിഗത ശുചിത്വ ഉല്‍പ്പന്നങ്ങള്‍, തുടങ്ങി ചെറിയ അളവിലുള്ള ?സാധനങ്ങളുടെ വിതരണമാണ് ക്വിക്ക് കൊമേഴ്സ് കമ്പനികള്‍ നിര്‍വഹിക്കുന്നത്. സ്വിഗിയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാമാര്‍ട്ടും സൊമാറ്റോയുടെ ബ്ലിങ്കിറ്റുമാണ് ഈ രംഗത്തും പരസ്പരം മല്‍സരിക്കുന്നത്.

By admin