കോഴിക്കോട്: താനൂരില്‍ നിന്ന് നാടുവിട്ട് മുംബൈയിലെത്തിയ പ്ലസ്ടു വിദ്യാര്‍ഥിനികളെ തിരിച്ചെത്തിച്ചു. ഗരീബ് രഥ് എക്‌സ്പ്രസില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇവര്‍ തിരൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. കുട്ടികളെ മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തും. വിശദമായ കൗണ്‍സിലിങ്ങിന് ശേഷം മാതാപിതാക്കള്‍ക്കൊപ്പം വിടും.
പ്ലസ്ടു വിദ്യാര്‍ഥിനികളെ മുംബൈക്ക് പോകാന്‍ സഹായിച്ച റഹീം അസ്ലമിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുംബൈയില്‍ നിന്ന് തിരിച്ച റഹീമിനെ തിരൂരില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. രണ്ട് പെണ്‍കുട്ടികളുടെയും സുഹൃത്താണ് എടവണ്ണ സ്വദേശിയായ ഇയാള്‍.
ഇന്‍സ്റ്റഗ്രാം വഴിയാണ് ഇയാള്‍ പെണ്‍കുട്ടികളെ പരിചയപ്പെട്ടത്. വിദ്യാര്‍ഥിനികളില്‍ ഒരാള്‍ ആവശ്യപ്പെട്ടതിനാലാണ് റഹീം സഹായങ്ങള്‍ ചെയ്ത് നല്‍കിയതെന്നാണ് ഇയാളുടെ കുടുംബം പറയുന്നത്. വീട്ടില്‍ പ്രശ്‌നമുണ്ടെന്നും നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും ഈ പെണ്‍കുട്ടി റഹീമിനോട് പറഞ്ഞിരുന്നു.
വീട്ടില്‍ നിന്ന് ഇറങ്ങുമെന്ന് പറഞ്ഞപ്പോള്‍ റഹീം പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും സഹായിച്ചില്ലെങ്കിലും താന്‍ പോകുമെന്ന് ഈ പെണ്‍കുട്ടി പറഞ്ഞതോടെയാണ് കൂടെ മുംബൈയിലേക്ക് പോയതെന്നുമാണ് ഇയാളുടെ കുടുംബാംഗങ്ങള്‍ നല്‍കുന്ന വിശദീകരണം.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg
CRIME
evening kerala news
eveningkerala news
eveningnews malayalam
KERALA
kerala evening news
KOZHIKODE
LATEST NEWS
LOCAL NEWS
MALABAR
MALAPPURAM
malappuram news
Mumbai
Top News
കേരളം
ദേശീയം
വാര്‍ത്ത