റമദാനിലെ ആദ്യ ജുമുഅ, ഭക്തിസാന്ദ്രമായി ഇരുഹറമുകളും, ഒഴുകിയെത്തിയത് ലക്ഷക്കണക്കിന് വിശ്വാസികൾ

മക്ക: റമദാനിലെ ആദ്യ വെള്ളിയാഴ്ചയിൽ ഇരു ഹറമുകളും ഭക്തിസാന്ദ്രം. ജുമുഅ നമസ്കാരത്തിനായി മക്ക മസ്ജിദുൽ ഹറമിലും മദീന മസ്ജിദുന്നബവിയിലും എത്തിയത് ലക്ഷക്കണക്കിന് വിശ്വാസികളാണ്. സ്വദേശികളും വിദേശികളും വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ ഉംറ തീർത്ഥാടകരും ഇതിൽ ഉൾപ്പെടുന്നു. രാവിലെ മുതൽ ഇവിടങ്ങളിലേക്ക് വിശ്വാസികൾ എത്തിതുടങ്ങിയിരുന്നു. ഹറമുകളുടെ മുകൾ ഭാ​ഗങ്ങൾ, മുറ്റങ്ങൾ, ഇടനാഴികൾ എന്നിവ ജുമുഅ നമസ്കാരത്തിന് മുമ്പ് തന്നെ നിറഞ്ഞിരുന്നു. മസ്ജിദുൽ ഹറാമിൽ ജുമുഅ നമസ്കാരത്തിന് ശൈഖ് അബ്ദുല്ല അൽ ജുഹനിയാണ് നേതൃത്വം നൽകിയത്.

റമാദാനിലെ ആദ്യ വെള്ളിയാഴ്ച എന്ന പ്രത്യേകത മുന്നിൽ കണ്ടുകൊണ്ട് ഇരുഹറം പരിപാലന അതോറിറ്റിയും ബന്ധപ്പെട്ട വകുപ്പുകളും ആവശ്യമായ മുൻകരുതലുകളും തയാറെടുപ്പുകളും നടത്തിയിരുന്നു. ഇതിന്റെ ഭാ​ഗമായി നമസ്കാരത്തിന് കൂടുതൽ സ്ഥലങ്ങൾ ഒരുക്കുകയും സേവനം നൽകുന്നതിനായി കൂടുതൽ ആളുകളെ വിന്യസിക്കുകയും ചെയ്തിരുന്നു. വിശ്വാസികളുടെ തിരക്ക് കണക്കിലെടുത്ത് ഈ വർഷം കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. വഴികളിൽ ആളുകളുടെ ഇരുത്തവും കിടത്തവും പൂർണമായും ഒഴിവാക്കി. കൂടുതൽ പാർക്കിങ് കേന്ദ്രങ്ങൾ ഒരുക്കുകയും ബസ് സർവീസുകളുടെ എണ്ണം കൂട്ടുകയും ചെയ്തിരുന്നു.   

read more: കുവൈത്തിൽ ജീവപര്യന്തം തടവു ശിക്ഷ 20 വർഷമായി കുറയ്ക്കാൻ ഉത്തരവിട്ട് ആഭ്യന്തര മന്ത്രി

By admin