ഇഢലിക്കും ദോശയ്ക്കുമൊപ്പം കഴിക്കാൻ ഒരടിപൊളി തക്കാളി ചട്ട്ണി ഉണ്ടാക്കിയാലോ? സാധാരണയിൽ നിന്നും വ്യത്യസ്തമായി തക്കാളി ചട്ട്ണി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ

വെളിച്ചെണ്ണ- 1 ടേബിൾ സ്പൂൺ
ജീരകം- 1/2 ടീ സ്പൂൺ
പരിപ്പ്- 1 ടേബിൾ സ്പൂൺ
സവാള- 1 എണ്ണം
ഉണക്ക മുളക്- 3 എണ്ണം
കാശ്മീരി മുളക്- 3 എണ്ണം
തക്കാളി – 3 എണ്ണം
വെളുത്തുളളി- 6 എണ്ണം
കറിവേപ്പില- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
മഞ്ഞൾ പൊടി- 1/4 ടീ സ്പൂൺ
കായം- 1/4 ടീ സ്പൂൺ
മല്ലിയില- അവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ഒരു ചട്ടിയിലേയ്ക്ക് വെളിച്ചെണ്ണ, ജീരകം, പരിപ്പ് എന്നിവ ചേർത്ത് നല്ലവണ്ണം ചൂടാക്കിയെടുക്കുക. ഇതിലേയ്ക്ക് സവാള,തക്കാളി, വെളുത്തുളളി, കറിവേപ്പില, മഞ്ഞൾ പൊടി, ഉപ്പ് എന്നിവ ചേർത്ത് വഴറ്റുക. ശേഷം മല്ലിയില,കായം ചേർത്ത് 3 മുതൽ 4 മിനിറ്റു നേരം അടച്ചുവയ്ക്കാവുന്നതാണ്. ഈ കൂട്ട് ചൂടാറിയ ശേഷം മിക്സി ഉപയോഗിച്ച് അരച്ചെടുക്കാം. ചമ്മന്തി കടുക് പൊട്ടിച്ച് താളിച്ചിടാം.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *