മലപ്പുറം: ഓട്ടോറിക്ഷ ഡ്രൈവർക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂര മർദ്ദനം. മലപ്പുറം താനാളൂരിലാണ് സംഭവം നടന്നത്. ട്ടത്താണി സ്വദേശി മുഹമ്മദ് യാസിറിനെ സ്വകാര്യ ബസ് ജീവനക്കാർ നെഞ്ചിൽ ചവിട്ടി വീഴ്ത്തി. അൽ സഫർ ബസ് ജീവനക്കാരാണ് ഓട്ടോ ഡ്രൈവറെ മർദ്ദിച്ചത്. ഭാര്യയെ ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയപ്പോൾ ബസ് കാത്തുനിൽക്കുന്ന യാത്രക്കാരെ കൊണ്ടു പോകുകയാണെന്ന് തെറ്റിദ്ധരിച്ചാണ് ബസ് ജീവനക്കാർ തന്നെ മർദ്ദിച്ചതെന്ന് ഓട്ടോറിക്ഷ ഡ്രൈവർ മുഹമ്മദ് യാസിർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം വൈകിട്ടാണ് യുവാവിന് മർദ്ദനമേറ്റത്. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുത്തായതോടെയാണ് സംഭവം പുത്തറിയുന്നത്. തന്‍റെ ഭാര്യയെ ബസ് സ്റ്റാന്‍റിൽ നിന്നും കയറ്റിക്കൊണ്ടുവരവെ ബസിലെ ജീവനക്കാർ ഫോട്ടോ എടുത്തു. ഇത് ചോദ്യം ചെയ്തതിന് യാസിറിനെ ബസിലെ ജീവനക്കാരൻ ചവിട്ടി വീഴ്ത്തുകയായിരുന്നു. പിന്നാലെ മറ്റ് ജീവനക്കാരും ബസിൽ നിന്നും ഇറങ്ങി ഇയാളെ മർദ്ദിക്കുന്നത് വീഡിയോയിൽ ദൃശ്യമാകുന്നുണ്ട്.
ഓട്ടോറിക്ഷ ഡ്രൈവറായ മുഹമ്മദ് യാസിർ ഭാര്യയെ കൂട്ടാനാണ് സ്റ്റാന്‍റിലെത്തിയത്. ഈ സമയത്ത് അൽ സഫർ ബസ് സ്റ്റാന്‍റിലെത്തി. ബസ് കാത്തു നിൽക്കുന്ന യാത്രക്കാരെ ഓട്ടോയിൽ കയറ്റിയെന്ന് തെറ്റിദ്ധരിച്ച് കണ്ടക്ടർ യുവതിയുടേയും ഓട്ടോറിക്ഷ ഡ്രൈവറുടേയും ഫോട്ടോയെടുത്തു. പിന്നീട് ബസ് ഓടിച്ച് പോയി. എന്നാൽ ഓട്ടോയിലുള്ളത് തന്‍റെ ഭാര്യയാണെന്നും ഫോട്ടോ ഡിലീറ്റ് ചെയ്യണമെന്നും യാസിർ ഇവരോട് ആവശ്യപ്പെട്ടു.

ഇതോടെ പ്രകോപിതാരയ ബസ് ജീവനക്കാർ ഇയാളെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഓട്ടോയിൽ നിന്നും ഭാര്യ ഇറങ്ങ വന്ന് തടഞ്ഞിട്ടും അക്രമം തുടർന്നു. ആക്രമണത്തിൽ തനിക്ക് പരിക്കേറ്റിട്ടുണ്ട്. വിവരമറിഞ്ഞ് പോലീസ് അന്വേഷിക്കുന്നതായും അറിയിച്ചു.https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed