പാലക്കാട്: വനത്തിന്റെയും പ്രകൃതി വിഭവങ്ങളുടെയും സംരക്ഷണ പ്രാധാന്യം ഫോട്ടോകളിലൂടെ അവതരിപ്പിച്ച് കൊടുവായൂർ ഹോളി ഫാമിലി വനിതാ കോളേജും കല്ലേക്കാട് ഭാരതീയ വിദ്യാനികേതൻ ടീച്ചർ എജുക്കേഷനും ചേർന്ന് കാട്ടുതീ ജനകീയ പ്രതിരോധ സേനയുടെ സഹകരണത്തോടെ കർണ്ണകിയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ നടത്തിയ പ്രകൃതി പരിപാലന ക്ലാസും ഫോട്ടോ പ്രദർശനവും ശ്രദ്ധേയമായി.
ചലച്ചിത്ര നടനും സംവിധായകനുമായ സജു എസ് ദാസ് മുഖ്യാതിഥിയായി പങ്കെടുത്തു. കെഎച്ച്എസ്എസ് പ്രധാനധ്യാപിക ലത അധ്യക്ഷയായി. വരദം ഉണ്ണി, സമദ്, തുടങ്ങിയവർ പ്രസംഗിച്ചു. 
വായു മലിനീകരണം വ്യാപകമായി തുടങ്ങിയിരിക്കുന്നു. ശുദ്ധവായു വില കൊടുത്ത് വാങ്ങേണ്ട ഗതികേടിലേക്ക് നാം നീങ്ങികൊണ്ടിരിക്കുന്നു. പ്രകൃതി സംരക്ഷണത്തിനായി ചില കാര്യങ്ങൾ തുടങ്ങിവെക്കും. എന്നാൽ തുടർച്ചയുണ്ടാകാതെ അത് അവസാനിപ്പിക്കുകയും ചെയ്യും. പുഴയും കുന്നും പച്ചപ്പും എല്ലാം ചേര്‍ന്നതാണ് നമ്മുടെ വനവും പരിസ്ഥിതിയും. അത് ഉണ്ടെങ്കിലേ നമ്മളും ഉള്ളൂ – പ്രസംഗകർ പറഞ്ഞു. 
ഫോട്ടോഗ്രാഫർമാരായ ബെന്നി തുതിയൂർ, നന്ദൻ കോട്ടായി എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. പ്രിൻസിപ്പൽ രാജേഷ്, മുരളിക കെ, ഫഹദതിസാം എ തുടങ്ങിയവർ സംസാരിച്ചു. 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed