ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി വീട്ടിൽ മരിച്ച നിലയിൽ; തലയ്ക്ക് ക്ഷതമേറ്റ നിലയിൽ, പൊലീസ് അന്വേഷണം

തിരുവനന്തപുരം: ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുമങ്ങാട് നെട്ട സ്വദേശി സതീഷ് കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ സതീഷ് വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. തലയ്ക്ക് ക്ഷതമേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും വീടിന്‍റെ അടുക്കള വാതിൽ തുറന്ന നിലയിലാണെന്നും മരണത്തിൽ അസ്വഭാവികതയുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. മൂന്നു വര്‍ഷം മുമ്പാണ് സതീഷ് ഭാര്യയെ കൊലപ്പെടുത്തിയത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ജാമ്യത്തിലാണ്.

ഇൻസ്റ്റഗ്രാം വഴി പ്രണയം, ജേഷ്ഠന്‍റെ ഭാര്യയുടെ സ്വർണാഭരണങ്ങൾ പെൺകുട്ടി യുവാവിന് കൈമാറി, മോഷണക്കേസിൽ അറസ്റ്റ്

 

By admin

You missed