ആയിരത്തിലധികം ജീവനക്കാരെയും കരാർ തൊഴിലാളികളെയും പിരിച്ചുവിടാനൊരുങ്ങി ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഒല ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ്.
വർദ്ധിച്ചുവരുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഒല ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നതെന്നാണ് ബ്ലൂംബെർ​ഗ് റിപ്പോർട്ട്.
നാലു മാസത്തിനിടെ ഒലയിൽ നടക്കുന്ന രണ്ടാമത്തെ പിരിച്ചുവിടലാണിത്. 2024 നവംബറിൽ 500 പേരയാണ് പിരിച്ചുവിട്ടത്. കസ്റ്റമര്‍ റിലേഷന്‍സ്, ചാര്‍ജിങ് ഇന്‍ഫ്രാസ്ട്രക്ചര്‍ അടക്കം ഒന്നിലധികം ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ജീവനക്കാരാണ് പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നത്.
2024 മാര്‍ച്ച് അവസാനത്തില്‍ ഒലയില്‍ 4000 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിന്റെ നാലിലൊന്ന് ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
ഡിസംബറിൽ ഒലക്കുണ്ടായ നഷ്ടത്തിൽ 50 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. രാജ്യത്തുടനീളമുള്ള ഇലക്ട്രിക് സ്കൂട്ടറുകൾക്ക് തീപിടിക്കുകയും പൊട്ടിതെറിക്കുകയും ചെയ്യുന്നതായുള്ള റിപ്പോർട്ടുകൾ, ഉപഭോക്താക്കളുടെ പരാതികൾ, മോശം സേവന നിലവാരത്തെച്ചൊല്ലി സമൂഹ മാധ്യമത്തിലുണ്ടായ എതിർപ്പ് തുടങ്ങിയ നിരവധി ഘടകങ്ങളാണ് ഇതിന് കാരണമായി പറയുന്നത്.
പുനഃസംഘടനയുടെ ഭാഗമായി ഒല ഉപഭോക്താക്കളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഓട്ടോമേഷൻ കൊണ്ടുവരുന്നതിന്റെ ഭാ​ഗമായാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത്.
ഫ്രണ്ട് എൻഡ് സെയിൽസ്, സർവ്വീസ്, ഷോറൂമുകളിലെയും സർവ്വീസ് സെന്ററുകളിലേയും വെയർഹൗസ് ജീവനക്കാർ എന്നിവരെ ചെലവ് ചുരുക്കലിന്റെ ഭാ​ഗമായുള്ള പുതിയ തീരുമാനം ബാധിക്കുമെന്നാണ് വിവരം.https://i0.wp.com/eveningkerala.com/wp-content/uploads/2022/07/cropped-ev-logo.jpg?fit=32%2C32&ssl=1

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed