കലിഫോർണിയ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ട അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ കാലിഫോർണിയയിലാണ് സംഭവം.
കലിഫോർണിയയിലെ റിവർബാങ്ക് ഹൈസ്കൂളിലെ അധ്യാപിക ഡള്‍സ് ഫ്ലോറസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുപത്തെട്ടുകാരിയായ ഫ്ലോറസ് തന്റെ വിദ്യാർത്ഥിയായ പതിനേഴുകാരനുമായാണ് ലൈംഗിക ബന്ധത്തിലേർപ്പെട്ടത്.
2023ലാണ് യുവതി കൗമാരക്കാരനുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നത്. സ്കൂളിലെ സ്പാനിഷ് ഭാഷാ അധ്യാപികയായിരുന്നു ഫ്ലോറസ്. സ്കൂള്‍ അധികൃതർക്ക് ബന്ധത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്നാണ് റിവർബാങ്ക് പൊലീസിനെ വിവരം അറിയിച്ചത്. സ്കൂള്‍ ഡിസ്ട്രിക്റ്റ് അന്വേഷണവുമായി സഹകരിക്കുമെന്നും അന്വേഷണം പൂർത്തിയാകുന്നതുവരെ ഫ്ലോറസിനെ അവധിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
2016 മുതലാണ് യുവതി സ്കൂളിലെ സ്പാനിഷ് ഭാഷാ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചത്. അതിന് മുമ്ബ് സൗന്ദര്യവർധക കമ്ബനിയുടെ ബ്യൂട്ടി അഡ്വൈസറായിരുന്നു യുവതി. റിവർബാങ്ക് ഹൈസ്കൂളിലെ ജീവനക്കാർ വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടതായി ആരോപിക്കപ്പെട്ട് അറസ്റ്റിലാകുന്നത് ഇത് ആദ്യമായല്ല. 2023ല്‍, അന്നത്തെ 23 വയസ്സുള്ള മുൻ ബാസ്കറ്റ്ബോള്‍ പരിശീലകൻ ലോഗൻ നബോഴ്സിനെ 16 വയസ്സുള്ള വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടതിന് അറസ്റ്റിലായിരുന്നു
https://i0.wp.com/eveningkerala.com/wp-content/uploads/2022/07/cropped-ev-logo.jpg?fit=32%2C32&ssl=1