ഡൽഹി: ഐഎസ്എല്ലിൽ വിജയകുതിപ്പ് തുടർന്ന് എഫ്സി ഗോവ. വ്യാഴാഴ്ച നടന്ന മത്സരത്തിൽ പഞ്ചാബ് എഫ്സിയെ തോൽപ്പിച്ചു.
എതിരില്ലാത്ത ഒരു ഗോളിനാണ് ഗോവ വിജയിച്ചത്. കാൾ മക്ഹ്യൂ ആണ് ഗോവയ്ക്കായി ഗോൾ നേടിയത്.
വിജയത്തോടെ എഫ്സി ഗോവയ്ക്ക് 45 പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് എഫ്സി ഗോവ.