പത്തനംതിട്ട: സ്‌കൂള്‍ ഗ്രൗണ്ടില്‍ യുവാക്കള്‍ അഭ്യാസപ്രകടനം നടത്തിയ ആഢംബര കാര്‍, അധ്യാപകര്‍ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. 

പത്തനംതിട്ട കോന്നി റിപ്പബ്ലിക്കന്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് സെന്റ് ഓഫ് കളറാക്കാന്‍ ആഢംബര കാര്‍ വാടകയ്ക്ക് എടുത്തത്.

ഇന്നാണ് റിപ്പബ്ലിക്കന്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ സെന്റ് ഓഫ് ചടങ്ങ് നടന്നത്. സംഗതി കളറാക്കാനാണ് 2000 രൂപ വാടക നല്‍കി ആഡംബര കാര്‍ ഡ്രൈവറടക്കം വാടകയ്ക്ക് എടുത്തത്. 

എന്നാല്‍, സ്‌കൂള്‍ ഗ്രൗണ്ടില്‍ യുവാക്കള്‍ കാറുമായി കയറി അഭ്യാസം തുടങ്ങിയപ്പോള്‍ തന്നെ അധ്യാപകര്‍ തടഞ്ഞു. അപകടം മനസിലാക്കി അധ്യാപകര്‍ വിവരം പൊലീസിനെ അറിയിച്ചു.

കല്യാണത്തിനും മറ്റും വാടകയ്ക്ക് കൊടുക്കുന്ന കാറാണ് പണം നല്‍കി വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെത്തിച്ചത്. റീല്‍സ് ചിത്രീകരണമാകാം ഉദ്ദേശമെന്നും പൊലീസ് പറയുന്നു. ഏതായാലും സ്‌കൂളില്‍ അതിക്രമിച്ച് കയറി അപകടകരമായി വാഹനം ഓടിച്ചതിന് കേസെടുത്തിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed