നാരങ്ങ ഉപയോഗിച്ച് വൃത്തിയാക്കാൻ പാടില്ലാത്ത 5 സാധനങ്ങൾ 

ഏത് കഠിന കറയേയും എളുപ്പത്തിൽ വൃത്തിയാക്കാൻ സഹായിക്കുന്ന ഒന്നാണ് നാരങ്ങ. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്റ്റീരിയൽ ഗുണങ്ങൾ അണുക്കളേയും കറകളേയും വേഗത്തിൽ നീക്കം ചെയ്യാറുണ്ട്. എന്നാൽ ചില സാധനങ്ങൾ നാരങ്ങ ഉപയോഗിച്ച് വൃത്തിയാക്കിയാൽ പണി കിട്ടും. ഏതൊക്കെ സാധനങ്ങളാണ് വൃത്തിയാക്കാൻ പാടില്ലാത്തതെന്ന് അറിയാം.

മാർബിൾ/ഗ്രാനൈറ്റ് കൗണ്ടർടോപ്സ്   

മാർബിൾ, ഗ്രാനൈറ്റ് കൗണ്ടർടോപ്പുകൾ അടുക്കളക്ക് കൂടുതൽ ഭംഗി നൽകുന്നവയാണ്. എന്നാൽ അവ ആസിഡ് ക്ലീനറുകളുമായി അത്ര നല്ല പൊരുത്തത്തിൽ അല്ല ഉള്ളത്. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആസിഡ് കണ്ടന്റ് മാർബിളിന്റെ തിളക്കത്തിന് മങ്ങലേൽപ്പിക്കും. നാരങ്ങക്ക് പകരം പിഎച്ച് ന്യൂട്രൽ ക്ലീനറുകൾ ഉപയോഗിച്ച് വൃത്തിയാക്കാവുന്നതാണ്.

കാസ്റ്റ് അയൺ പാൻ 

ഈടുനിക്കുന്നതും ചൂടിനെ നിലനിർത്താൻ കഴിയുന്നതുമായ പ്രത്യേകതകൾ ഉള്ള ഒന്നാണ് കാസ്റ്റ് അയൺ പാനുകൾ. എന്നാൽ ഇത്തരം പാനുകൾ നാരങ്ങ ഉപയോഗിച്ച് വൃത്തിയാക്കാൻ പാടില്ല. ഇത് പാനിൽ ഉണ്ടാവാൻ സാധ്യതയുള്ള തുരുമ്പിനെ തടയുന്ന സംരക്ഷണ പാളിയെ ഇല്ലാതാക്കും. നാരങ്ങക്ക് പകരം ചൂട് വെള്ളവും ബ്രഷും ഉപയോഗിച്ച് പാൻ വൃത്തിയാക്കാൻ സാധിക്കും. എന്നാൽ സോപ്പ് ഉപയോഗിച്ച് കഴുകാൻ പാടില്ല.

കത്തി 

അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കത്തി. അതുകൊണ്ട് തന്നെ അവ നന്നായി സൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്. നാരങ്ങനീരിൽ അണുനാശിനി ഗുണങ്ങളുണ്ട്. എന്നാൽ നാരങ്ങയുടെ ആസിഡ് കണ്ടന്റ്റ് കത്തിക്ക് കേടുപാടുകളുണ്ടാക്കും. നാരങ്ങക്ക് പകരം സോപ്പും വെള്ളവും ഉപയോഗിച്ച് കത്തി വൃത്തിയാക്കാവുന്നതാണ്. കഴുകിയതിന് ശേഷം ഉണക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ കത്തി തുരുമ്പെടുക്കാൻ സാധ്യതയുണ്ട്.

തടികൊണ്ടുള്ള പാത്രങ്ങൾ 

അടുക്കളയിൽ തടികൊണ്ടുള്ള പാത്രങ്ങൾ ഉണ്ടെങ്കിൽ അവ നാരങ്ങ ഉപയോഗിച്ച് വൃത്തിയാക്കുന്നത് ഒഴിവാക്കണം. ഇതിലെ ആസിഡ് കണ്ടന്റ്റ് വരണ്ടതും, പൊട്ടിപ്പോകാനും, ബാക്റ്റീരിയകൾ പേരുകനുമുള്ള സാധ്യത വർധിപ്പിക്കുന്നു. ഇതിന് പകരം സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കാവുന്നതാണ്. വൃത്തിയാക്കിയതിന് ശേഷം ചെറിയ രീതിയിൽ എണ്ണ പുരട്ടിയാൽ വരണ്ട് പോകുന്നത് തടയാൻ സഹായിക്കും.

അലുമിനിയം പാത്രങ്ങൾ 

എത്രകാലം വരെയും ഉപയോഗിക്കാൻ കഴിയുന്നവയാണ് അലുമിനിയം പാത്രങ്ങൾ. എന്നാൽ നാരങ്ങ ഉപയോഗിച്ച് അവ വൃത്തിയാക്കിയാൽ പാത്രങ്ങളുടെ നിറം മാറുകയും തിളക്കം പോവുകയും  ചെയ്യും. ഇവ ചിലപ്പോൾ പാത്രത്തിൽ ധ്വാരങ്ങൾ പോലും ഉണ്ടാക്കും. കടുത്ത കറകളെ നീക്കം ചെയ്യാൻ ഡിഷ് വാഷ് ഉപയോഗിച്ച് കഴുകിയാൽ മതി. 

ഉപ്പ് ചില്ലറക്കാരനല്ല; അടുക്കളയിലെ സിങ്കും പാത്രങ്ങളും ഇനി പുതിയത് പോലെ തിളങ്ങും

By admin