സോളിഫൈ ആപ്പ് സോളാറിലേക്ക് മാറാം, കൺഫ്യൂഷൻ ഒന്നും തന്നെയില്ലാതെ…
വ്യവസായിക വിപ്ലവത്തിനു ശേഷം ഭൂമിയുടെ താപനില അപകടപരമാം വിധം വർധിക്കുന്നതായി പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ആഗോളതാപനമെന്ന ഈ പ്രതിഭാസത്തെ ചെറുക്കുന്നതിനുള്ള വഴികളാണ് ഇന്ന് ലോകം മുഴുവൻ അന്വേഷിക്കുന്നത്. വനവത്കരണത്തോടൊപ്പം സൗരോർജം പോലെ പുനരുപയോഗിക്കാവുന്ന ഊർജസ്രോതസ്സുകളെ കൂടുതലായി സ്വീകരിക്കുന്നതിനും ലോക രാജ്യങ്ങൾ തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. സൗരോർജത്തിന് വളരെയേറെ സാധ്യതയുള്ള ട്രോപിക് മേഖലയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയും അതിന്റെ മൊത്തം ഊർജ ഉത്പാദനത്തിന്റെ പ്രധാന പങ്ക് സോളാർ പവറിൽ നിന്ന് സ്വീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞു.
കേന്ദ്ര സംസ്ഥാന സർക്കാറുകൾ പല രീതിയിലുള്ള ഇളവുകളിലൂടെ സോളാർ എനർജിയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇതിനായി പിഎം സൂര്യ ഘർ യോജന പോലെയുള്ള പദ്ധതികളും സബ്‌സിഡികളും കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ KSEB യുടെ നേതൃത്വത്തിലാണ് വിവിധ സോളാർ പദ്ധതികൾ സബ്‌സിഡിയോടെ നടപ്പിലാക്കി വരുന്നത്. പക്ഷെ ഇതിനെല്ലാം പലതരം കടമ്പകൾ കടക്കേണ്ടതുണ്ട്. സോളാർ ഇൻസ്റ്റല്ലേഷന് വേണ്ടി ഇറങ്ങിത്തിരിക്കുന്ന ഏതൊരാൾക്കും ഉണ്ടാകുന്ന നിരവധി സംശയങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടതുമുണ്ട്.
നിയമപരമായി എന്തെങ്കിലും ലൈസൻസ് വേണോ ? എത്ര കപ്പാസിറ്റിയാണ് ഓരോ വീടിനും വേണ്ടത്? ഗവണ്മെന്റ് സബ്‌സിഡി ലഭിക്കാൻ എന്തെല്ലാം ചെയ്യണം? ഏത് സോളാർ കമ്പനി ആണ് നല്ലത്? മൈന്റെനൻസും ക്ലീനിങ്ങും ബുദ്ധിമുട്ടാകുമോ? തുടങ്ങിയ ചോദ്യങ്ങൾ ആണ് പലരെയും സോളാർ പാനൽ സ്ഥാപിക്കുന്നതിൽ നിന്ന് പിൻവാങ്ങാൻ പ്രേരിപ്പിക്കുന്നത്. അതിനൊരു സൊല്യൂഷനാണ് സോളിഫൈ അപ്ലിക്കേഷൻ.
ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ സർവീസ് നെറ്റ്‌വർക്ക് ആപ്പ് ആയ സോളിഫൈ വികസിപ്പിച്ചിരിക്കുന്നത് ഹരിയാനയിലെ ഗുർഗോൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന Solify India Projects Private Limited ആണ്. കേരളത്തിലുടനീളം സേവനം നൽകുന്ന ഈ സ്ഥാപനം കോഴിക്കോട് കേന്ദ്രമാക്കിയാണ് സംസ്ഥാനത്തു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ഒരു മൊബൈൽ ഫോൺ കയ്യിലുള്ള ആർക്കും ഈ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് അനുയോജ്യമായ സോളാർ ബ്രാൻഡിന്റെ സേവനം ഗവണ്മെന്റ് സബ്സിഡിയോടെ സ്വീകരിക്കാവുന്നതാണ്. സാറ്റലൈറ്റുകളുടെ സഹായത്തോടെ നിങ്ങളുടെ കെട്ടിടത്തിനനുയോജ്യമായ പ്ലാന്റും കപ്പാസിറ്റിയും കണ്ട് പിടിച്ച് ഫ്രീ സോളാർ ഫീസിബിലിറ്റി റിപ്പോർട്ട് നൽകുന്നതിലൂടെ ഏറ്റവും മികച്ച കമ്പനിയെ അനുയോജ്യമായ സോളാർ ഇൻസ്റ്റല്ലേഷനായി തിരഞ്ഞെടുക്കാൻ സാധിക്കുന്നു. KSEB ക്കു വേണ്ടി വരുന്ന പേപ്പർ ജോലികളുൾപ്പടെ സോളാർ വെണ്ടർമാർക്ക് ആവശ്യമായ എല്ലാ സഹായവും സോളിഫൈ ആപ്പിൽ ലഭ്യമാണ്. കൂടാതെ ഇൻസ്റ്റല്ലേഷന് മുന്നോടിയായിട്ടുള്ള കണക്റ്റഡ് ലോഡ് എൻഹാൻസ്‌മെന്റും സ്പെയർ ഇൻവെർട്ടർ ഉൾപ്പെടെയുള്ള സേവനങ്ങളും ആപ്പിലൂടെ നേടാം.
സോളാർ ഇൻസ്റ്റല്ലേഷന് ശേഷം അതിന്റെ മൈന്റെനൻസും റിപ്പയറും ക്ലീനിങ്ങുമാണ് ഏറ്റവും അധികം നിങ്ങളെ വിഷമിപ്പിക്കുന്ന കാര്യം. എന്നാൽ സോളിഫൈ ആപ്പ് അതിനും പരിഹാരം നൽകുന്നുണ്ട്. സോളാർ പാനൽ ക്ലീനിങ്, റിപയറിങ്, വാറന്റി സപ്പോർട്ട്, മികച്ച എ എം സി പാക്കേജുകൾ തുടങ്ങിയ വില്പനാനന്തര സേവനങ്ങൾ രാജ്യത്തെ മികച്ച സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ കുറഞ്ഞ ചിലവിൽ സോളിഫൈ ആപ്പിലൂടെ ഉപഭോക്താവിന് ലഭ്യമാക്കുന്നു.
പണം ചിലവാക്കി വയ്ക്കുന്ന സോളാർ പാനൽ തകരാറിലായി പോയാൽ വലിയ നഷ്ടമാകുമെന്ന ആശങ്ക എല്ലാവരെയും അലട്ടാറുണ്ട്. എന്നാൽ ഇനി അത്തരത്തിലുള്ള ആശങ്കകളും വേണ്ട. കേടായാൽ തന്നെ ഉടൻ അത് നന്നാക്കാൻ സോളിഫൈ ആപ്പ് ഉപഭോക്താക്കളെ സഹായിക്കുന്നു. കൂടാതെ സോളാർ ഇൻവെർട്ടർ മാറ്റി വയ്ക്കുന്നതിൽ ഇൻവെർട്ടർ കമ്പനി വരുത്തുന്ന കാലതാമസത്തിലൂടെയുള്ള നഷ്ടത്തിന് പരിഹാരമായി ഗ്രിഡ് ടൈ റെന്റൽ സർവീസ് വഴി മുടങ്ങാതെ സോളാർ പവർ ഉപയോഗിക്കാനും ആപ്പിലൂടെ സാധിക്കുന്നു. കേരളത്തിനും ഹരിയാണയ്ക്കും പുറമെ തമിഴ്നാടും solify ആപ്പ് ലഭ്യമാണ്. സോളാർ പവർ സ്വീകരിക്കാനാഗ്രഹിക്കുന്ന ഏതൊരാൾക്കും സോളിഫൈ ആപ്പ് ഐ ഒ എസ്, ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്.
ഭൂമിയുടെ താപനില വർധിക്കുന്നത് മൂലം സമുദ്രനിരപ്പിലുണ്ടാകുന്ന വർദ്ധനവും കാലാവസ്ഥ വ്യതിയാനവും തുടങ്ങി വന്യജീവി സംഘർഷങ്ങൾ വരെയുള്ള പ്രശ്നങ്ങളെ നേരിടുന്നതിനു ഐക്യരാഷ്ട്ര സഭയും വിവിധ സംഘടനകളും രാജ്യങ്ങളും ഒരുമിച്ചു ഗവേഷണങ്ങൾ നടത്തി വരികയാണ്. ആ ഗവേഷണങ്ങളുടെ പ്രധാന ഉദ്ദേശം സൗരോർജമടക്കമുള്ള പുനരുപയോഗിക്കാൻ സാധിക്കുന്ന ഊർജ സ്രോതസ്സുകളെ മികച്ച രീതിയിൽ ഉപയോഗിക്കുക എന്നതാണ്. അത് കൊണ്ട് തന്നെയാണ് സോളിഫൈ ആപ്പിന് ചുരുങ്ങിയ കലയാളവിനുള്ളിൽ തന്നെ ജനങ്ങൾക്കിടയിൽ വ്യാപകമായി സ്വീകാര്യത ലഭിക്കുന്നത്.
For more information please visit: https://solifyprojects.com/