ഇക്കഴിഞ്ഞ ഫെബ്രുവരി 16 നാണ് ബിഗ്ബോസ് താരം റോബിൻ രാധാകൃഷ്ണനും നടിയും ഫാഷൻ ഡിസൈനറുമായ ആരതി പൊടിയും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സൃഹുത്തുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്. വിവാഹത്തോട് അനുബന്ധിച്ച് ഒൻപതു ദിവസം നീണ്ടുനിന്ന ആഘോഷങ്ങളും സംഘടിപ്പിച്ചിരുന്നു. എന്നാൽ ഇവരുടെ വിവാഹത്തിനോ വിവാഹത്തോട് അനുബന്ധിച്ചു നടത്തിയ മറ്റ് ആഘോഷങ്ങളിലോ ലക്ഷ്മിപ്രിയയും ബ്ലെസ്ലിയും അല്ലാതെ മറ്റു ബിഗ്ബോസ് താരങ്ങളാരും പങ്കെടുത്തിരുന്നില്ല.
ഗുരുവായൂരിൽ വെച്ചു നടത്തിയ വിവാഹത്തിൽ പങ്കെടുക്കാൻ മകളോടൊപ്പമാണ് ലക്ഷ്മിപ്രിയ എത്തിയത്. ഇതേക്കുറിച്ച് ഒരു ഓൺലൈൻ മാധ്യമത്തോട് പ്രതികരിച്ചിരിക്കുകയാണ് ലക്ഷ്മിപ്രിയ. റോബിൻ സഹോദരനെപ്പോലെയാണെന്നും വരാതിരിക്കാൻ ആകുമോ എന്നുമായിരുന്നു താരത്തിന്റെ പ്രതികരണം. ”റോബിൻ എന്റെ ആങ്ങളയല്ലേ. ആങ്ങളയെ വിട്ടൊരു കളിയില്ലല്ലോ. എല്ലാത്തിനും ഒപ്പം ഉണ്ടായിരുന്നു. എല്ലാ ഫങ്ഷനും എന്നെ ക്ഷണിച്ചിരുന്നു. പക്ഷേ മോളുടെ പഠനവും കാര്യങ്ങളും ഒക്കെ കാരണം എല്ലാത്തിലും പങ്കെടുക്കാൻ പറ്റില്ല”, ലക്ഷ്മിപ്രിയ പറഞ്ഞു.
ബിഗ്ബോസ് ഹൗസിൽ നിന്നും പുറത്ത് വന്ന ശേഷവും റോബിനുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്നയാളാണ് ലക്ഷ്മിപ്രിയ. ബിഗ്ബോസ് ഹൗസിൽ പലപ്പോഴും ഒറ്റപ്പെട്ടപ്പോൾ തന്നെ സമാധാനിപ്പിച്ചതും സ്ട്രോങ്ങായിട്ട് കളിക്ക് എന്ന് പറഞ്ഞതും റോബിന് മാത്രമാണെന്ന് ലക്ഷ്മിപ്രിയ മുൻപ് പറഞ്ഞിരുന്നു. തുടക്ക കാലത്തിലൊക്കെ റോബിനുമായുള്ള പ്രശ്നങ്ങളൊക്കെ പിന്നീട് മാറിയിരുന്നു എന്നും റോബിനുമായി എനിക്ക് നല്ല അടുപ്പമുണ്ടായെന്നും ഷോയിൽ ഒപ്പം ഉണ്ടായിരുന്നു വേറെ ആരുമായും കോൺടാക്ട് വേണ്ടെന്ന് താൻ അന്ന് തന്നെ തീരുമാനിച്ചതാണെന്നും താരം പലപ്പോഴായി പറഞ്ഞിട്ടുണ്ട്.
‘കുബേര’നായി ധനുഷ്; മണി ത്രില്ലർ ചിത്രത്തിന്റെ റിലീസ് തിയതി എത്തി
ബിഗ്ബോസ് ഹൗസിൽ ലക്ഷ്മി പ്രിയയും ദിൽഷയുമായാണ് തനിക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നത് എന്നും പുറത്ത് വന്നതിന് ശേഷവും ലക്ഷ്മിപ്രിയയുമായുള്ള ബന്ധം തുടരുന്നുണ്ടെന്നും റോബിനും മുൻപ് പറഞ്ഞിരുന്നു.