കൊച്ചി: കളമശ്ശേരിയില്‍ യാത്രക്കാരെ വലച്ച് റോഡിലാകെ മുളകുപൊടി. ഗുഡ്‌സ് വാഹനത്തില്‍ നിന്ന് റോഡിലേക്ക് തെറിച്ചതെന്ന് കരുതുന്ന മുളകുപൊടി അന്തരീക്ഷത്തില്‍ പടര്‍ന്നതോടെ യാത്രക്കാരുടെ കണ്ണിലും മൂക്കിലും പൊടി കയറി. 

ഇരുചക്രവാഹനയാത്രക്കാരാണ് ഏറെ പാടുപെട്ടത്. പിന്നീട് ഫയര്‍ ഫോഴ്‌സ് എത്തി റോഡ് വൃത്തിയാക്കി. ഇതുമൂലം കളമശ്ശേരി മെട്രോ പില്ലര്‍ 332ന് സമീപം വലിയ ഗതാഗതകുരുക്ക്. വാഹനങ്ങളെല്ലാം നിര്‍ത്തി യാത്രക്കാര്‍ പലരും പുറത്തിറങ്ങി നിന്നു. ചിലര്‍ മുഖം വെള്ളമുപയോഗിച്ച് മുഖം കഴുകി. 

മുന്നില്‍ പോയ ഏതോ വാഹനത്തില്‍ നിന്ന് മുളകുപൊടി പാക്കറ്റ് തെളിച്ചുവീണതാണെന്നാണ് കരുതുന്നത്. അതേ സമയം ഇതാദ്യമല്ലെന്നും കഴിഞ്ഞമാസവും സമാനമായ സംഭവമുണ്ടായിട്ടുണ്ടെനന്നും നാട്ടുകാര്‍ ആരോപിച്ചു. ആരെങ്കിലും മനപ്പൂര്‍വം പൊടിയിട്ടതാണോ എന്നുപോലും സംശയമുണ്ടെന്നും നാട്ടുകാര്‍ പ്രതികരിച്ചു. 

സഹികെട്ട് യാത്രക്കാര്‍ വിളിച്ചതോടെ ഫയര്‍ ഫോഴ്‌സ് സംഘം ഓടിയെത്തി റോഡാകെ വെള്ളമടിച്ച് വൃത്തിയാക്കിയാണ് പ്രശ്‌നം പരിഹരിച്ചത്.  

 

By admin

Leave a Reply

Your email address will not be published. Required fields are marked *